Tech

വാട്‌സ് ആപ്പ് അപ്‌ഗ്രേഡ് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം; വ്യക്തിഗതവിവരങ്ങള്‍ ചോരാനിടയുണ്ടെന്ന് കേന്ദ്ര ഏജന്‍സി

THE CUE

ഒരു എംപി-4 ഫയല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതിലൂടെ ഹാക്കര്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്നും ഉടനടി വാട്‌സാപ്പിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും രാജ്യത്തെ പ്രമുഖ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. രാജ്യത്തെ 100ഓളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് വഴി ചോര്‍ത്തിയതിന് പിന്നാലെയാണ് സെക്യൂരിറ്റി ടീമിന്റെ ഈ മുന്നറിയിപ്പ്. വാട്സാപ്പിലൂടെ വ്യക്തിഗതവിവരങ്ങള്‍ ചോരാനിടയുണ്ടെന്നാണ് ഏജന്‍സി പറയുന്നത്. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി ടീം ഇന്‍ ഇന്ത്യ സിആര്‍ടി-ഇന്‍ ആണ് വാട്സാപ്പിലൂടെ സംഭവിക്കാവുന്ന സുരക്ഷാ വിഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

ലക്ഷ്യംവയ്ക്കുന്ന സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടാല്‍ അതിന് ശ്രമിക്കുന്ന ഹാക്കറിന് എവിടെയിരുന്നും ഡേറ്റ ചോര്‍ത്താനും ഡിവൈസുകള്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുമെന്നും സിഇആര്‍ടി-ഇന്‍ പറയുന്നു.

ഫോണുകളില്‍ സ്‌പൈവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വാട്‌സാപ്പിന്റെ ബഗ് ഉപയോഗിക്കുന്ന ഒരു പുതിയ തരം ഹാക്കിങ് രീതിയാണിതെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിന്റെ കണ്ടെത്തല്‍. തങ്ങള്‍ ഈ വിഷയം അതിതീവ്ര വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ടീം വൃത്തങ്ങള്‍ അറിയിച്ചു. പെഗാസസ് മോഡല്‍ സ്‌പൈവെയര്‍ ആക്രമണം വീണ്ടും ഉണ്ടായേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഉപഭോക്താവിന്റെ സമ്മതമില്ലാതെ തന്നെ എംപി-4 ഫയല്‍ വാട്‌സാപ്പില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇങ്ങനെ ഡൗണ്‍ലോഡ് ആകുന്ന ഫയല്‍ വഴി സിസ്റ്റം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഹാക്കര്‍ക്കാവും. അതിനാല്‍ അജ്ഞാത നമ്പറില്‍ നിന്ന് വാട്‌സാപ്പിലൂടെ എംപി 4 വിഡിയോ ഫയല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നേരത്തെ നല്‍കിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT