whats app

വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ഇനി എട്ട് പേര്‍ വരെ: അപ്‌ഡേറ്റ് അടുത്ത ആഴ്ച

THE CUE

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് അപ്ലിക്കേഷന്‍ ആയ വാട്‌സ്ആപ്പ് തങ്ങളുടെ ഗ്രൂപ്പ് വീഡിയോ കോള്‍ ലിമിറ്റ് ഇരട്ടിയായി വര്‍ധിപ്പിക്കുന്നു. നാലുപേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ പറ്റുമായിരുന്നു ഗ്രൂപ്പ് കോളില്‍ ഇനി മുതല്‍ എട്ടുപേര്‍ക്ക് പങ്കെടുക്കാന്‍ കഴിയും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതിയ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റ വേര്‍ഷനിലാണ് ഈ മാറ്റം പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിക്കാന്‍ ഉള്ള നീക്കം നേരത്തെ തന്നെ ഫെയ്‌സ്ബുക്ക് പുറത്തുവിട്ടിരുന്നു. ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഈ മാറ്റം തന്റെ പേജിലൂടെ പുറത്തുവിട്ടത്. ദിവസവും കോടിക്കണക്കിന് പേരാണ് വാട്‌സാപ്പിന്റെ വീഡിയോ കോള്‍ ഫീച്ചര്‍ ഉപയോഗിക്കുന്നത് എന്നും കൊവിഡ് വൈറസ് ബാധയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. വാട്‌സ്ആപ്പ് മേധാവി വില്‍ കാത്കാര്‍ട്ടും കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ ഈ കാര്യം സൂചിപ്പിച്ചിരുന്നു, അടുത്ത ആഴ്ച മുതല്‍ ഈ സേവനം ലഭ്യമാകുമെന്നും വില്‍ പറഞ്ഞു.

'വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാന്‍ നിങ്ങളെ സഹായിക്കാനായി ഞങ്ങള്‍ വീഡിയോ കോള്‍ ലിമിറ്റ് ഇരട്ടിയാക്കുന്നു' എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ് പറഞ്ഞത്. ഫെയ്‌സ്ബുക്കിന്റെ മറ്റ് സേവനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ സംബന്ധിച്ചും സക്കര്‍ബര്‍ഗ് തന്റെ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. മെസെഞ്ചര്‍ റൂംസ് ലോഞ്ച് ആയിരുന്നു ഇവയില്‍ ഏറ്റവും പ്രധാനം. മെസെഞ്ചറില്‍ വെര്‍ച്വല്‍ റൂം സംവിധാനം ഒരുക്കി ഒരേ സമയം അന്‍പത് പേര്‍ക്ക് വരെ തമ്മില്‍ സംസാരിക്കാവുന്ന രീതിയില്‍ വരുത്തുന്ന അപ്‌ഡേറ്റ് ആണ് ഇത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏറെ പ്രചാരം നേടിയ സൂം എന്ന മെസേജിങ് അപ്ലിക്കേഷനെ പിന്നിലാക്കാനുള്ള ശ്രമമാണ് ഇതെന്നും ടെക് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT