Tech

സോണി വാക്മാന്‍ നാല്‍പ്പതിന്റെ നിറവില്‍; സംഗീതാസ്വാദനത്തെ വേറിട്ട തലത്തിലേക്കുയര്‍ത്തിയ മ്യൂസിക് പ്ലെയര്‍ 

THE CUE

ഇന്നൊരു പാട്ട് ആസ്വദിക്കണമെങ്കില്‍ വിരല്‍ ഞൊടിയില്‍ കാര്യം നടക്കും. സദാസമയവും കാതില്‍ തിരുകിവച്ചിരിക്കുന്ന ഇയര്‍ഫോണുകളിലേയ്ക്ക് നിലക്കാതെ സംഗീതമൊഴുക്കാന്‍ മൊബൈലും ഐപോഡുമെല്ലാം ധാരാളമുണ്ട്. എവിടെയും എപ്പോഴും ഏത് നേരത്തും സംഗീതം ആസ്വദിക്കാനാകും. സാങ്കേതിക വിദ്യ അത്രമേല്‍ സാര്‍വത്രികമാണ്. എന്നാല്‍ ഒരു തലമുറ മുമ്പ് ഇങ്ങനെയായിരുന്നില്ല, അന്ന് പാട്ട് കേള്‍ക്കാന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് വാക്മാനെയായിരുന്നു. ഇന്നത്തെ എംപിത്രീ പ്ലെയര്‍. അന്നത്തെ കാസറ്റ് പോര്‍ട്ടബിള്‍ പ്ലെയര്‍. ആപ്പിള്‍ ഐപോഡുകള്‍ക്കും ഐഫോണുകള്‍ക്കും മുമ്പ് സോണിയിറക്കിയ പോര്‍ട്ടബിള്‍ കാസറ്റ് പ്ലെയര്‍ ആയ വാക്മാന് 40 വയസ് തികഞ്ഞിരിക്കുന്നു.

1979 ലാണ്, ലോക വിപണിയെ പിടിച്ചുകുലുക്കിയ വാക്മാന്റെ പിറവി. മറ്റൊരാള്‍ക്ക് ശല്യമില്ലാതെ പാട്ടുകേള്‍ക്കാന്‍ അന്നത്തെ തലമുറയെ സഹായിച്ചത് വാക്മാനായിരുന്നു. തുടര്‍ന്നിങ്ങോട്ട് നിരവധി കമ്പനികള്‍ പോര്‍ട്ടബിള്‍ കാസറ്റ് പ്ലെയറുകള്‍ വിപണിയിലിറക്കി. എന്നാല്‍ ഈ രംഗത്ത് ആദ്യമായെത്തിയ വാക്മാന്‍ അജയ്യനായി വിപണിയില്‍ തുടര്‍ന്നു. സോണിയുടെ വാക്മാനായിരുന്നില്ല ആദ്യത്തെ പോര്‍ട്ടബിള്‍ കാസറ്റ് പ്ലെയര്‍. ജര്‍മ്മന്‍ നിര്‍മ്മിത സ്റ്റീരിയോബെല്‍റ്റൊക്കെ വിപണിയില്‍ ഉള്ള സമയത്താണ് വാക്മാനെ സോണി അവതരിപ്പിക്കുന്നത്. സ്റ്റീരിയോ ബെല്‍റ്റിനേക്കാളും വിലക്കുറവും കൈകാര്യം ചെയ്യാനുള്ള അനായാസതയും വാക്മാനെ അതിവേഗം ഉപഭോക്താക്കള്‍ക്കിടയില്‍ ഹിറ്റാക്കി. വാക്മാന്റെ ആദ്യകാല സവിശേഷതകള്‍ നിരവധിയാണെങ്കിലും അതിലൊന്ന് രണ്ട് ഇയര്‍ഫോണ്‍ ജാക്കുകള്‍ എന്നതായിരുന്നു.

ഒരേസമയം രണ്ട് പേര്‍ക്ക് ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇതിലൂടെ സാധിച്ചു. സിഡി യുഗത്തിലും വാക്മാന്‍ മികച്ച വില്‍പ്പന തുടര്‍ന്നു. 1981 ലെ വാക്മാന്‍ II പോലുള്ള കണ്ടുപിടുത്തങ്ങള്‍ ഈ ജനപ്രിയതയുടെ തുടര്‍ച്ചയായിരുന്നു. 1984 ല്‍ ഡിസ്‌ക്മാനിലൂടെ സോണി വീണ്ടും പോര്‍ട്ടബിള്‍ രംഗത്ത് ആധിപത്യം ഉറപ്പിച്ചു. 2001 ല്‍ ആപ്പിള്‍ ഐപോഡ് പുറത്തിറക്കിയതിനുശേഷം ഡിജിറ്റല്‍ ഡൗണ്‍ലോഡുകള്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ് വാക്മാന്റെ വില്‍പ്പന ഇടിഞ്ഞത്. എന്നിരുന്നാലും ഒരു തലമുറയുടെ മുഴുവന്‍ സംഗീത അഭിരുചികള്‍ക്ക് ഒറ്റവാക്കായി നീണ്ടകാലം പ്രവര്‍ത്തിക്കാന്‍ വാക്മാന് സാധിച്ചു. നിലവില്‍ അതൊരു ഓര്‍മ്മ മാത്രമാണെങ്കിലും ഒരുകാലത്ത് അനേകമനേകം കാതുകളില്‍ മുഴങ്ങിക്കേട്ട സംഗീതത്തിന്റെ ചുക്കാന്‍ പിടിച്ച ഉപകരണമായിരുന്നു. സദാ സന്തതസഹചാരിയെപ്പോലെ വര്‍ത്തിച്ച സുഹൃത്തിനെ ടെക് ലോകം ഓര്‍ത്തെടുക്കുകയാണ് 40 വര്‍ഷങ്ങള്‍ക്കിപ്പുറവും.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT