Tech

‘റെഫ്രിജിറേറ്റര്‍ ഇനി തൈരും നിര്‍മിക്കും’, സാംസങ്ങ് കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ 

THE CUE

തൈര് നിര്‍മ്മിക്കാന്‍ സാധിക്കുന്ന റെഫ്രിജറേറ്റര്‍ വിപണിയില്‍ അവതരിപ്പിച്ച് സാംസങ്ങ്. കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്ററെന്നാണ് ഈ നൂതനറെഫ്രിജറേറ്ററിന്റെ പേര്. സാംസങ്ങിന്റെ സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ 5- ഇന്‍- വണ്‍ ട്വിന്‍ കൂളിംഗ് സാങ്കേതികവിദ്യയോടെയാണ് പുതിയ കര്‍ഡ് മാസ്ട്രോ റെഫ്രിജറേര്‍ പ്രവര്‍ത്തിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തണുപ്പ് കാലത്ത് വീടിനുള്ളിലെ സാധാരണ ഊഷ്മാവില്‍ തൈര് കട്ടിയാകാന്‍ കാലതാമസം ഉണ്ടാക്കുന്നതിനുള്ള പരിഹാരമാണ് പുതിയ കര്‍ഡ് മാസ്ട്രോ മോഡലെന്ന് സാംസങ്ങ് കമ്പനി പുതിയ മോഡല്‍ പുറത്തിറക്കി കൊണ്ട് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സാധാരണഗതിയില്‍ 8-10 മണിക്കൂറെങ്കിലും തൈര് നിര്‍മാണത്തിനായി വേണ്ടിവരും, എന്നാല്‍, അഞ്ച് മുതല്‍ ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാന്‍ ഈ റെഫ്രിജറേറ്റിന് കഴിയുമെന്നും മൃദുവായ തൈരിന് അഞ്ച് മണിക്കൂറും കട്ടിയുള്ള തൈരിന് ആറ് മണിക്കൂറും വേണ്ടി വരുമെന്നും കമ്പനി അവകാശപ്പെടുന്നു.

കര്‍ഡ് മാസ്‌ട്രോ ഓരോ തവണയും ഒരേ സ്ഥിരതയോടെ തൈര് ഉണ്ടാക്കുകയും വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ തൈര് ഉണ്ടാക്കുന്നതിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു. തൈര് നിര്‍മിക്കുക മാത്രമല്ല, അത് കേടുകൂടാതെ സൂക്ഷിക്കാനും കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്ററിന് സാധിക്കുമത്രേ. 244 ലിറ്റര്‍, 265 ലിറ്റര്‍, 314 ലിറ്റര്‍, 336 ലിറ്റര്‍ ശേഷികളില്‍ ഇവ ലഭ്യമാണ്. 30,990 രൂപ മുതല്‍ 45,990 രൂപ വരെയാണ് റെഫ്രിജറേറ്ററിന്റെ വില.

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

SCROLL FOR NEXT