Tech

‘ഉപയോക്താക്കളില്ല’, ഐജിടിവി ബട്ടണ്‍ ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാം 

THE CUE

ഹോംസ്‌ക്രീനില്‍ നിന്ന് ഐജിടിവി ബട്ടണ്‍ നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കളില്ലാത്തതിനാലാണ് ഇന്‍സ്റ്റഗ്രാം ടിവിയെന്ന ഐജിടിവി ബട്ടണ്‍ നീക്കം ചെയ്തിരിക്കുന്നത്. യൂട്യൂബിന് എതിരാളിയെന്ന നിലയിലായിരുന്നു 2018ല്‍ കൂടുതല്‍ നേരമുള്ള വീഡിയോകള്‍ക്കായി ഐജിടിവി അവതരിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാം ആപ്പിന്റെ ഹോംസ്‌ക്രീനിലുള്ള ഐജിടിവി ബട്ടണ്‍ വളരെ കുറച്ചാളുകള്‍ മാത്രമാണ് ഉപടോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് നടപടിയെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു. ഇന്‍സ്റ്റഗ്രാം ഫെയ്‌സ്ബുക്ക് ഏറ്റെടുത്ത ശേഷം നടത്തിയ ഏറ്റവും വലിയ മാറ്റമായിരുന്നു ഐജിടിവി. അടുത്ത ഘട്ട വികസനമെന്ന നിലയിലാണ് വെര്‍ട്ടിക്കല്‍ വീഡിയോ കൂടിവരുന്ന പ്രാധാന്യം മുതലെടുക്കുക എന്ന ലക്ഷ്യവുമായി ഐജിടിവി അവതരിപ്പിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്‍സ്റ്റഗ്രാം ഹോംസ്‌ക്രീനില്‍ നിന്ന് ഷോര്‍ട്ട്കട്ട് ബട്ടണ്‍ നീക്കം ചെയ്‌തെങ്കിലും, ഐജിടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. ടിക് ടോകിന്റെ കടന്നുവരവാണ് ഐജിടിവിക്ക് തിരിച്ചടിയായത്. ടിക് ടോകിനേക്കാള്‍ വളരെ കുറച്ച് ഉപയോക്താക്കള്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാം ടിവിക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT