Mobile

ഈ ഫോണുകളിൽ വാട്സാപ്പ് ഉണ്ടാവുകയില്ല

THE CUE

ജനുവരി 1 മുതല്‍ വിന്‍ഡോസ് ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തുന്നു. 2019 അവസാനിക്കുന്നതിനൊപ്പം  ചില ഐഒഎസ് പതിപ്പുകള്‍ ഉള്ള ഫോണുകളില്‍ നിന്നും തങ്ങളുടെ പിന്തുണ കൂടി പൂര്‍ണ്ണമായും പിന്‍വലിക്കാനൊരുങ്ങുകയാണ് വാട്‌സ്‌ആപ്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്‌സ്‌ആപ്പിന്റെ തീരുമാനം. വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഫോണിലെ വാട്ട്‌സ്‌ആപ്പ് ജനുവരി 1 മുതല്‍ പൂര്‍ണ്ണമായും നിലയ്ക്കും.

ഇതിന് പുറമേ ആന്‍ഡ്രോയ്ഡ് 2.3.7 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്‌സ്‌ആപ്പ് ഫെബ്രുവരി 1 മുതല്‍ ലഭ്യമാകില്ല. ഇതിനൊപ്പം ആപ്പിള്‍ ഐഫോണ്‍ ഐഒഎസ് 8 പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്‌സ്‌ആപ്പ് ഉണ്ടാവുകയില്ല എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളുടെ ആദ്യ പതിപ്പുകളിലൊന്നായ ജി‌ഞ്ചര്‍ബ്രെഡ് വെര്‍ഷന്‍ 2.3.3യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍, വിന്‍ഡോസ് 8.0, ഐഫോണ്‍ 3ജി എസ്, ഐ.ഓ.എസ് 6 വരെയുള്ള ഫോണുകള്‍, നോക്കിയ സിംബിയന്‍ എസ്60, നോക്കിയ സിംബിയന്‍ എസ്40, ബ്ലാക്ബെറി 10 മുതലായ ഫോണുകളിലാണ് പുതുവർഷത്തിൽ വാട്സ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.

എന്നാല്‍ ഫോണ്‍ അപ്ഡേഷനിലൂടെ വാട്സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. അതിനായി ആന്‍ഡ്രോയിഡ് 2.3 ഉള്ളവര്‍ അപ്ഡേഷനിലൂടെ 4.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറണം. അതുപോലെ ഐഫോണ്‍ 3ജി എസ്, ഐ.ഓ.എസ് 8 ഉപയോഗിക്കുന്നവര്‍ ഐ.ഓ.എസ് 8ന് മുകളില്‍ അപ്ഡേഷന്‍ ചെയ്യുക, വിന്‍ഡോസ് ഫോണുകള്‍ 8.1ന് മുകളിലുള്ള വെര്‍ഷനുകളിലേക്ക് അപ്ഡേഷന്‍ ചെയ്യുകയും ചെയ്താല്‍ വാട്സ് ആപ് തുടർന്നും ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT