Mobile

ഞൊടിയിടയില്‍ ചാര്‍ജ്ജാകും ; ഗ്രാഫീന്‍ ബാറ്ററി ടെക്‌നോളജിയുമായി സാംസങ്ങും ഹുവായിയും  

THE CUE

സ്‌മോര്‍ട്ട്‌ഫോണ്‍ രംഗത്ത് അടുത്ത വിപ്ലവത്തിന് ഒരുങ്ങുകയാണ് വമ്പന്‍ കമ്പനികളായ സാംസങ്ങും ഹുവായിയും. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സമയമെടുക്കുന്നതിനും വേഗത്തില്‍ ഡൗണ്‍ ആകുന്നതിനും പരിഹാരം കാണാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ് ഹുവായിയും സാംസങും. നിലവിലുള്ള ലിഥിയം അയേണ്‍ ബാറ്ററികളെ മാറ്റി അടുത്ത വര്‍ഷമോ 2021 ലോ ഗ്രാഫീന്‍ ബാറ്ററി ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍ സാംസങ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹുവായിയും ഈ സാങ്കേതി വിദ്യയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്. അതായത് സാംസങിനെക്കാള്‍ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് ഹുവായ്. ഗ്രാഫീന്‍ എന്‍ഹാന്‍സ്ഡ് ലിഥിയം അയേണ്‍ ബാറ്ററി 2016 ല്‍ തന്നെ നിര്‍മ്മിച്ചുകാണിച്ച കമ്പനി കൂടുതല്‍ കാര്യക്ഷമതയുള്ള രൂപം അവതരിപ്പിക്കാനുള്ള നീക്കത്തിലാണിപ്പോള്‍. എത്ര ചൂടിലും പ്രവര്‍ത്തിക്കാനും സാധാരണ ബാറ്ററിയുടെ ഇരട്ടി ബാറ്ററി ലൈഫ് ഉള്ളതുമാണ് ഇവ.

ലിഥിയം അയേണ്‍ ബാറ്ററി സെല്ലുകളേക്കാള്‍ കാര്യക്ഷമതയുള്ള ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ ഗ്രാഫീന്‍ ബാറ്ററി ടെക്‌നോളജിയിലൂടെ സാധിക്കും. മാത്രമല്ല ഇപ്പോള്‍ നിലവിലുള്ള ലിഥിയം അയേണ്‍ ബാറ്ററികളെക്കാള്‍ നേര്‍ത്തതും ഫ്‌ള്‌സിബിളുമാണ് ഗ്രാഫീന്‍ ബാറ്ററികള്‍. ഇക്കോ ഫ്രണ്ട്‌ലിയും ലിഥിയം അയേണ്‍ ബാറ്ററികളെക്കാള്‍ ഈടുനില്‍ക്കുന്നവയുമാണ് ഇവ എന്നതിനാല്‍ ഭാവിയില്‍ പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുകയുമില്ലെന്ന് കമ്പനി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ സാങ്കേതിക വിദ്യ പ്രാബല്യത്തില്‍ വരുമ്പോള്‍ ഉപഭോക്താവിന്റെ കൈപൊള്ളിയേക്കാം. കാരണം, ഗ്രാഫീന് വില വളരെ കൂടുതലാണ്. ഇത് ബാറ്ററികളില്‍ ഉപയോഗിച്ചാല്‍ മൊബൈലുകളുടെ വില വര്‍ദ്ധിക്കാനിടയുണ്ട്.

കുറഞ്ഞ ചിലവില്‍ ബാറ്ററി സെല്‍ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുക എന്നതാണ് രണ്ട് കമ്പനികളുടേയും മുന്നിലുള്ള പ്രധാന വെല്ലുവിളി. സാധാരണ നിലയിലുള്ള 4000 mAh ബാറ്ററി ഗ്രാഫീന്‍ സെല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചാല്‍ 30 മിനുറ്റ് കൊണ്ട് ചാര്‍ജ്ജ് ആവുകയും സാധാരണ ലിഥിയം ബാറ്ററികളെക്കാള്‍ അഞ്ച് ഇരട്ടി ചാര്‍ജ്ജ് നില്‍ക്കുകയും ചെയ്യും. ഗ്രാഫീന്‍ ബാറ്ററികള്‍ വരുന്നതോടെ സാങ്കേതിക ലോകത്ത് വന്‍ കുതിച്ചുചാട്ടം നടക്കുമെന്നതില്‍ സംശയമില്ല. ആരായിരിക്കും ആദ്യം ഈ വിദ്യ പുറത്തിറക്കുക എന്നുമാത്രമാണ് ഇനി അറിയേണ്ടത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT