Mobile

ഗെയ്മിങ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ താരമാകാന്‍ നുബിയ റെഡ് മാജിക് 3

THE CUE

ചൈനീസ് ടെലികോം കമ്പനിയായ ജയന്റ് സെഡ്.ടി.ഇ യുടെ സഹോദരസ്ഥാപനമായ നുബിയ ഇന്ത്യയിലെ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. നുബിയയുടെ ഏറ്റവും പുതിയ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ റെഡ് മാജിക് 3, ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെത്തുമെന്ന് കമ്പനി അറിയിച്ചു.

ചൈനയില്‍ ഏപ്രില്‍ മാസത്തില്‍ ഫോണ്‍ വിപണിയിലെത്തിയിരുന്നു. 5000 മില്ലി ആമ്പ് ഹവര്‍ ബാറ്ററി, 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ്, സംപ്ഡ്രാഗണ്‍ 855 പ്രോസസര്‍ എിങ്ങനെ ഏറ്റവും പുതിയ ഫീച്ചറുകള്‍ ഫോണിനുണ്ട്. കൂടാതെ 30 വാട്ട് ഫാസറ്റ് ചാര്‍ജിങ് ടെക്‌നോളജിയും ഫോണിനുണ്ട്. 10 മിനുട്ട് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ ഗെയിം പ്ലേയ് ടൈം ആണ് കമ്പനി അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ മോഡലിന്റെ വില എത്രയായിരിക്കുമെന്ന് നുബിയ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ചൈനയില്‍ വില്പന തുടങ്ങിയതുകൊണ്ടുതന്നെ വിലയുടെകാര്യത്തില്‍ ഏകദേശ ധാരണ ലഭിക്കുന്നുണ്ട്. 6 ജി.ബി/ 64 ജി.ബി. വേര്‍ഷനു ചൈനയില്‍ 2899 യുവാന്‍ ആണ് വില ഇത് ഇന്ത്യന്‍ രൂപയാകുമ്പോള്‍ ഏകദേശം 30000 ത്തിന് അടുത്താണ്. 6 ജി.ബി/ 128 ജി.ബി , 8 ജി.ബി/ 128 ജി.ബി, 12 ജി.ബി/ 256 ജി.ബി എന്നീ മോഡലുകള്‍ക്ക് ഏകദേശം 47000 രൂപക്കുള്ളിലും വിലയുണ്ടാവും.

ആന്‍ഡ്രോയിഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സിം സപ്പോര്‍ട് ഉള്ള ഫോണില്‍ 6.65 ഇഞ്ച് ഫുള്‍ എച്ഡി. പ്ലസ് എച്.ഡി.ആര്‍ അമോലെഡ് ഡിസ്‌പ്ലേ ആണ് ഉള്ളത്. 12 ജിബി റാം 256 ജിബി സ്‌റ്റോറേജും വരെ ഉള്ള മോഡലുകള്‍ക്ക് സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്‌സര്‍ കരുത്ത് പകരും.

48 മെഗാപിക്‌സല്‍ എഫ് 1.7 അപ്പേര്‍ച്ചര്‍ ഉള്ള സിംഗിള്‍ ഷൂട്ടര്‍ ക്യാമറായാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡി.ടി.എസ് എക്‌സ്, 3 ഡി സൗണ്ട് ടെക്‌നോളജിയുള്ള ഫ്രണ്ട് ഫേസിങ് സ്പീക്കറുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകളുടെ വിപണിയില്‍ നുബിയയുടെ റെഡ് മാജിക് 3 താരമാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

SCROLL FOR NEXT