Mobile

25 ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ 105 2019 ഇന്ത്യന്‍ വിപണിയില്‍

THE CUE

ഏറ്റവും നീണ്ട ബാറ്ററി ലൈഫുള്ള ഫോണുമായി നോക്കിയ. നോക്കിയയുടെ 105 2019 എഡിഷനാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 2013 ല്‍ ആദ്യമായി ഇറങ്ങിയ നോക്കിയ 105 ന്റെ പരിഷ്‌കരിച്ച മോഡലാണിത്. 25 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി സ്റ്റാന്റ് അപ് ടൈം ആണ് ഈ മോഡലിന്റെ ഏറ്റവും പ്രധാന പ്രത്യേകത.

ഈ പുതിയ നോക്കിയ 105 ല്‍ 500 എസ്എംഎസ് സ്റ്റോറേജ് ചെയ്യാനുള്ള ശേഷിയും, 2000 കോണ്‍ടാക്റ്റ് ഉള്‍പ്പെടുത്താനുമുള്ള കഴിവുമുണ്ട്. സ്‌ക്രീന്‍ വലിപ്പം 1.77 ഇഞ്ചാണ്. ഇന്ത്യന്‍ ഫോണ്‍ വിപണിയിലെ ഈ ഫോണിന്റെ വില 1199 ആണ്. 4 എംബിയാണ് റാം ശേഷി. നോക്കിയ സീരിസ് 30+ ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

14.1 മണിക്കൂര്‍ ടോക്ക് ടൈം ബാറ്ററി ലൈഫ് ഫോണിന് ലഭിക്കും. 3.5 എംഎം ഓഡിയോ ജാക്കറ്റ് ഫോണിനുണ്ട്. ബ്ലൂ,പിങ്ക്, ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. നോക്കിയ ഓണ്‍ ലൈന്‍ സ്റ്റോറിലും റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും ഫോണ്‍ ലഭ്യമാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT