Mobile

മോട്ടോ ഇഎസ് ഇ6- ഇന്ത്യയിലെത്തി, ഒപ്പം സ്മാര്‍ട്ട് ടീവിയും

THE CUE

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ മോട്ടോ ഇ6 എസ് ഇന്ത്യന്‍ വിപണിയിലെത്തി. 3 മെഗാപിക്‌സല്‍, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ സെന്‍സര്‍ എന്നിവ അടങ്ങുന്ന ഡ്യുവല്‍ ക്യാമറയോടുകൂടിയാണ് മോട്ടോ ഇ6 എസ് എത്തുന്നത്.6.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയില്‍ വാട്ടര്‍ഡ്രോപ്പ് നോച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നു.എട്ട് മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും മറ്റു മോഡലുകളിലേതുപോലത്തെ 3000 എംഎഎച്ചിന്റെ റിമൂവബിള്‍ ബാറ്ററിയും പുതിയ ഫോണിന്റെ സവിഷേതകളാണ്.

മോട്ടോറോള ഇ-5 സ്മാര്‍ട്ട്ഫോണ്‍ സീരിസിന്റെ പിന്‍മുറക്കാരനായിട്ടാണ് മോട്ടോറോള ഇ 6എസിന്റെ വരവ്. മുന്‍ മോഡലുകളെ പോലെ സ്റ്റോക്ക് ആന്‍ഡ്രോയിഡിന്റെ പിന്തുണയിലാണ് മോട്ടോറോള പുതിയ ഫോണിനേയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 7999 രൂപയാണ് ഇ6 എസിന്റെ വില. പുതിയ ഫോണിന്റെ മറ്റൊരു പ്രത്യേകത ബാക്ക് കവറും മാറ്റി ഉപയോഗിക്കാം എന്നതാണ്. ഫോണിന് പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കിങ് സംവിധാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം മീഡിയാ ടെക് ഹീലിയോ പി22 പ്രൊസസറില്‍ നാല് ജിബിറാം 64 ജിബി സ്റ്റോറേജ് എന്നിവയും ഫോണിനുണ്ടാവും.

സ്മാര്‍ട്ട് ഫോണിനൊപ്പം തന്നെ കമ്പനി പുതിയ സ്മാര്‍ട്ട് ടിവിയും അവതരിപ്പിച്ചു. 32 ഇഞ്ച് മുതല്‍ 64 ഇഞ്ച് വലിപ്പമുള്ള 4കെ ടിവി വരെ മോട്ടോറോള ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. പുറത്തിറക്കിയിട്ടുണ്ട്. മോട്ടോറോള സ്മാര്‍ട് ടിവിയുടെ 32 ഇഞ്ച് എച്ച്ഡിആര്‍ ഡിസ്‌പ്ലേ പതിപ്പിന് 13,999 രൂപയാണ് വില.

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

SCROLL FOR NEXT