Tech

അമോലെഡ് ഡിസ്പ്ലേ, സ്‌നാപ് ഡ്രാഗണ്‍ 3100 പ്രോസസര്‍; വരുന്നു മിസ്ഫിറ്റ് വേപ്പര്‍ എക്‌സ്

അമേരിക്കന്‍ കമ്പനിയായ ഫോസില്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളാണ് മിസ്ഫിറ്റ് ഗ്രൂപ്പ്. ഹോം ഓട്ടോമേഷന്‍, യൂസര്‍ വെയ്റബിള്‍സ് എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള മിസ്ഫിറ്റ് ഗ്രൂപ്പ് ഒരു പുതിയ സ്മാര്‍ട്ട് വാച്ചുമായാണ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ സ്മാര്‍ട്ട് വാച്ച് നിരയിലെ ഏറ്റവും കനം കുറഞ്ഞ മിസ്ഫിറ്റ് വേപ്പര്‍ എക്‌സ് ആണ് വിപണിയിലെ പുതിയ താരം. അലൂമിനിയം അലോയില്‍ മാറ്റ് ഫിനിഷ് ഉള്ള ഡയലും റീഡിസൈന്‍ഡ് സ്‌പോര്‍ട്‌സ് സ്ട്രാപ്പ് പ്ലസും ഉള്‍പ്പെടുത്തിയിട്ടുള്ള വാച്ച് കാഴ്ചയില്‍ തന്നെ മനം കവരും. മാത്രമല്ല വൃത്താകൃതിയിലുള്ള ഡയലില്‍ ഉപയോഗിച്ചിരിക്കുന്നത് അമോലെഡ് ഡിസ്പ്ലേയാണ്. മിസ്ഫിറ്റ് വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വാച്ചിന്റെ പ്രവര്‍ത്തനം. ഇതിന് കരുത്ത് പകരാന്‍ സ്‌നാപ്ഡ്രാഗണ്‍ 3100 പ്രോസസറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വത്യസ്ത ഉപയോഗങ്ങള്‍ക്ക് വിവിധ ബാറ്ററി മോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ബാറ്ററിയുടെ ബാക്കപ്പ് വര്‍ധിപ്പിക്കുന്നു. ഏകദേശം 14000 രൂപയാണ് മിസ്ഫിറ്റ് വേപ്പര്‍ എക്‌സിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് 20000 വരെയെത്തിയേക്കാം എന്നും വിലയിരുത്തലുണ്ട്. ഒഫീഷ്യല്‍ മിസ്ഫിറ്റ് വെബ്സൈറ്റിലൂടെ ഇപ്പോള്‍ മിസ്ഫിറ്റ് വേപ്പര്‍ എക്‌സ് സ്വന്തമാക്കാം. ഇന്ത്യന്‍ വിപണിയില്‍ ഇത് എപ്പോള്‍ ലഭ്യമാകും എന്ന് വ്യക്തമായിട്ടില്ല. കറുപ്പ് , റോസ് ടോണ്‍, സ്‌റ്റൈന്‍ലെസ്, ഷാമ്പെയിന്‍, ഗണ്‍മെറ്റല്‍ എന്നീ നിറങ്ങളില്‍ വാച്ച് ലഭ്യമാകും. വാച്ചിന്റെ കൂടെ സ്‌പോര്‍ട്‌സ് സ്ട്രാപ്പ് പ്ലസ് ഓപ്ഷണല്‍ ആയി മേടിക്കാം . ഏകദേശം 1400 രൂപയാണ് സ്‌പോര്‍ട്‌സ് സ്ട്രാപ്പ് പ്ലസിന്റെ വില. 328 പിക്‌സല്‍ പെര്‍ ഇഞ്ച് ഉള്ള 1.19 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വാച്ചിലുള്ളത്.

512 എംബി റാം കപ്പാസിറ്റിയിലും 4 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജും ഉള്‍പ്പെടുത്തിയിരിക്കുന്നു. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (എന്‍.എഫ്.സി) ഉള്ളതുകാരണം ഗൂഗിള്‍ പേ പോലെയുള്ള വാലറ്റ് പേയ്മെന്റുകള്‍ വാച്ചില്‍ നിന്ന് നേരിട്ട് തന്നെ ചെയ്യാം. 300 മില്ലി ആംപ് ഹവര്‍ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിംഗിള്‍ ചാര്‍ജില്‍ 24 മണിക്കൂര്‍ ബാക്കപ്പ് ആണ് ഈ ബാറ്ററിയില്‍ കമ്പനി അവകാശപ്പെടുന്നത്. 30 എ.ടി.എം വരെ വാട്ടര്‍ റെസിസ്റ്റന്റും ഹാര്‍ട്ട് റേറ്റ് സെന്‌സറും വാച്ചിന്റെ മറ്റു പ്രേത്യേകതകളാണ്. ആക്‌സിലെറോമീറ്റര്‍, അള്‍ട്ടിമീറ്റര്‍, ഗൈറോസ്‌കോപ്പ്, എന്നിങ്ങനെ സെന്‍സറുകളും വാച്ചിനുണ്ട് . ബ്ലുടൂത്ത് ഉള്‍പ്പെടുത്തി ആന്‍ഡ്രോയിഡിലും ഐ ഓ എസിലും വാച്ചിന് പ്രവര്‍ത്തിക്കാനാകും. റാപിഡ് ചാര്‍ജര്‍ സപ്പോര്‍ട്ടും ഫോണ്‍ ഫ്രീ മ്യൂസിക് പ്ലേയ്ബാക്കും എടുത്തുപറയേണ്ട മറ്റ് സവിശേഷതകളാണ്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT