Tech

'ഒരു രാജ്യം, ഒരു ചാര്‍ജിംഗ് പോര്‍ട്ട്'! അടുത്ത വര്‍ഷം മുതല്‍ ഇന്ത്യ യുഎസ്ബി-സി പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു

യൂറോപ്യന്‍ യൂണിയനു പിന്നാലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കാനൊരുങ്ങി ഇന്ത്യ. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മൊബൈല്‍ ഡിവൈസുകളുടെയും ചാര്‍ജിംഗ് പോര്‍ട്ടുകള്‍ യുഎസ്ബി-സി ടൈപ്പ് ആയിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. സി-ടൈപ്പിലേക്ക് മാറാന്‍ രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 2025 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇതിലേക്ക് മാറാനുള്ള അവസാന സമയം നിശ്ചയിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് പിന്നാലെ ലാപ്‌ടോപ്പുകള്‍ക്കും ഈ നിബന്ധന ബാധകമാക്കും. 2026 അവസാനത്തോടെ ഇത് നടപ്പാക്കുമെന്നാണ് കരുതുന്നത്.

വയര്‍ലെസ് ഓഡിയോ ഡിവൈസുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ അടക്കമുള്ള വെയറബിള്‍സ് എന്നിവയെ മാത്രമേ തല്‍ക്കാലം ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു. ആഗോളതലത്തില്‍ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്ന ഇ-വേസ്റ്റ് പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കുന്നതോടെ ഈ പ്രശ്‌നം ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. നിലവില്‍ മിക്ക മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടാണ് ഫോണുകളില്‍ ഉപയോഗിക്കുന്നത്. ആപ്പിള്‍ ഐ-ഫോണുകളും സി-ടൈപ്പിലേക്ക് അടുത്തിടെ മാറിയിരുന്നു. അതേസമയം ഫീച്ചര്‍ ഫോണ്‍ സെഗ്മെന്റിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നു. സി-ടൈപ്പിലേക്ക് മാറുന്നതോടെ ഫീച്ചര്‍ ഫോണുകളുടെ വില വര്‍ദ്ധിക്കും. ഇത് കോടിക്കണക്കിന് വരുന്ന സാധാരണ ഫോണ്‍ ഉപയോക്താക്കളുടെ പോക്കറ്റിനെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT