Tech

'ഫെയ്‌സ്ബുക്കിന് ഇനി പുതിയ പേര്'; വന്‍മാറ്റമെന്ന് റിപ്പോര്‍ട്ട്

സോഷ്യല്‍ മീഡിയ ഭീമനായ ഫെയസ്ബുക്ക് പേര് മാറ്റാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മെറ്റാവേര്‍സ് പദ്ധതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി പുതിയ പേരില്‍ കമ്പനി റീബ്രാന്‍ഡിന് ഒരുങ്ങുന്നുവെന്നാണ് അമേരിക്കന്‍ ടെക്‌നോളജി ബ്ലോഗായ ദ വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കമ്പനിയുമായി ഏറ്റവും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് നടക്കാനിരിക്കുന്ന കണക്ട്‌കോണ്‍ഫറന്‍സില്‍ പുതിയ പേര് പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഫെയ്‌സ്ബുക്ക് മാതൃകമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വിവിധ ആപ്പുകളിലൊന്നായി റീബ്രാന്‍ഡ് ചെയ്ത ഫെയ്‌സ്ബുക്ക് സ്ഥാപിക്കപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല.

എന്നാല്‍ ഊഹാപോഹങ്ങളോടും, കിംവദന്തികളോടും പ്രതികരിക്കുന്നില്ലെന്നായിരുന്നു വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയത്.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT