Tech

സെറാമിക്, ടൈറ്റാനിയം വേര്‍ഷനുകള്‍ ; ആപ്പിള്‍ വാച്ച് സീരീസ് 5 അടുത്ത മാസം 

THE CUE

വലിയ നിര പുതിയ ഉല്‍പ്പന്നങ്ങളാണ് ആപ്പിള്‍ അടുത്തമാസം പുറത്തിറക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ആപ്പിള്‍ വാച്ച് സീരീസ് 5. സ്മാര്‍ട്ട് വാച്ചുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്പിള്‍ വാച്ച് സീരീസ് 5 ന്റെ ടൈറ്റാനിയം,സെറാമിക് വേര്‍ഷനുകള്‍ അടുത്ത മാസത്തെ ലോഞ്ചില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ രൂപകല്‍പ്പനയിലുള്ള ആപ്പിള്‍ വാച്ച് സീരീസ് 4 ഉം ലോഞ്ചില്‍ ഇടം പിടിക്കുമെന്ന്‌ അറിയുന്നു.

40 എംഎം, 44 എംഎം വേര്‍ഷനുകള്‍ ആയിട്ടായിരിക്കും പുതിയ മോഡലുകള്‍ വിപണിയിലെത്തുന്നത്. ഫെബ്രുവരിയിലാണ്, സെറാമിക് പുറംഭാഗത്തോടെയുള്ള വരവ് ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നത്. പുതിയ മോഡലുകളോടൊപ്പം തന്നെ ആപ്പിള്‍ വാച്ച് സീരീസ് 5 മോഡലുകളില്‍ ഒലെഡ് ഡിസ്പ്ലേയുടെ ഉപയോഗവും വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT