Sports

എന്റെ ടീം തോറ്റു; നെയ്മറുടെ കരച്ചില്‍ വിങ്ങലായി നില്‍ക്കുന്നു; ഇടക്കിടക്കുള്ള പരുക്കന്‍ കളികള്‍ വിഷമമുണ്ടാക്കി; വിഡി സതീശന്‍

മരക്കാന: ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയതിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബ്രസീല്‍ ആരാധകനായ പ്രതിപക്ഷ നേതാവ് തന്റെ ടീം പരാജയപ്പെട്ടതിലെ നിരാശയും പങ്കുവെച്ചു. നെയ്മറിന്റെ കരച്ചില്‍ മനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നു. ഇടക്കിടക്കുള്ള പരുക്കന്‍ കളികള്‍ വിഷമമുണ്ടാക്കി എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'' എന്റെ ടീം ബ്രസില്‍ തോറ്റു. എന്നാലും നല്ല മത്സരം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കന്‍ കളികള്‍ വിഷമമുണ്ടാക്കി. അര്‍ജന്റീനക്ക് അഭിനന്ദനങ്ങള്‍. അവര്‍ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി.എങ്കിലും നെയ്മറുടെ കരച്ചില്‍ മനസ്സില്‍ ഒരു വിങ്ങലായി നില്‍ക്കുന്നു,'' വിഡി സതീശന്‍ പറഞ്ഞു.

22ാം മിനുറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. 1993 നു ശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന യുറഗ്വോയുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി. 2004ലും 2017ലും അര്‍ജന്റീനയെ തോല്‍പ്പി്ച് ബ്രസീല്‍ കിരീടമുയര്‍ത്തിയിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT