Sports

സ്വിം സ്യൂട്ടില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളത്തിലിറങ്ങി ഓടി കിന്‍സി വോലന്‍സ്‌കി, മൂന്ന് ലക്ഷം ഫോളോവേഴ്‌സ് ഒറ്റയടിക്ക് 16 ലക്ഷമായി 

THE CUE

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളും ടോട്ടനവും ഏറ്റമുട്ടുമ്പോള്‍ ഗ്രൗണ്ടില്‍ സ്വിം സ്യൂട്ടില്‍ ഇറങ്ങി ഓടിയ യുവതിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ആദ്യം സ്ലിം സ്യൂട്ട് യുവതി ആരെന്ന് മനസിലായില്ലെങ്കിലും ഒടുവില്‍ റഷ്യന്‍ മോഡല്‍ കിന്‍സി വോലന്‍സ്‌കിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രസകരമായ കാര്യം 2014-ലെ ലോകകപ്പ് ഫൈനലിനിടെ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയ വിറ്റലി സൊറൊവെറ്റ്സ്‌കിയുടെ കാമുകിയാണ് കിന്‍സി എന്നതാണ്.

വിറ്റലി സൊറൊവെറ്റ്സ്‌കി

2014ല്‍ ഗ്രൗണ്ടില്‍ കടന്നുകയറി സൊറൊവെറ്റ്‌സ്‌കിയ്ക്ക് തുടര്‍ന്ന് പ്രധാനപ്പെട്ട കായിക മത്സരങ്ങളിലെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ അമേരിക്കന്‍ യൂട്യൂബ് പ്രാങ്ക്സ്റ്ററായ വിറ്റലി സൊറോവെറ്റ്‌സികിയുടെ യൂട്യൂബ് ചാനലായ വിറ്റാലി അണ്‍സെന്‍സേര്‍ഡിന്റെ പരസ്യവും നെഞ്ചില്‍ പതിപ്പിച്ചായിരുന്നു കിന്‍സി മൈതാനം കീഴടക്കാന്‍ എത്തിയത്.

കാമുകന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുവെന്നാണ് കിന്‍സി വോലന്‍സ്‌കിയുടം ഫൈനലിലെ ഓട്ടത്തിന് ശേഷം ട്വിറ്ററിലടക്കം ഫാന്‍സിന്റെ കമന്റ്. javascript:void(0)

ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷം ഫോളോവേഴ്‌സായിരുന്നു ഗ്രൗണ്ടിലെ ഓട്ടത്തിന് മുമ്പ് കിന്‍സിക്ക് ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 16 ലക്ഷത്തിലധികമായി.

ഗ്രൗണ്ടിലിറങ്ങയെ കിന്‍സിക്ക് പിന്നാലെ ട്വിറ്ററില്‍ കാമുകന്റെ സന്ദേശമെത്തി. വിവാഹത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നായിരുന്നു വിറ്റലിയുടെ സന്ദേശം.

മാഡ്രിഡ് മൈതാനത്ത് കളി തുടങ്ങി 17ാം മിനിട്ടിലായിരുന്നു കിന്‍സി ഇറങ്ങിയത്. ഗ്രൗണ്ടിന് മധ്യഭാഗത്തേക്ക് ഓടിയെത്തിയ മോഡലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പുറത്തെത്തിക്കുകയായിരുന്നു. സ്ലിം സ്യൂട്ടില്‍ തങ്ങളുടെ യൂട്യൂബ് ചാനലിന്റെ പേര് പതിപ്പിച്ചായിരുന്നു മോഡലിന്റെ ഫുട്‌ബോളിനിടയിലെ ഷോ.

The Dead Know Nothing; മലയാളം മണക്കുന്ന ഒരിംഗ്ലീഷ് നോവൽ

നസീറുദ്ധീൻ ഷാ: ശ്യാം ബെനഗൽ സിനിമയ്ക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം?

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

SCROLL FOR NEXT