Sports

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; ആദ്യ മെഡല്‍ ഭവിന ബെന്‍ പട്ടേലിലൂടെ

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന ബെന്‍ പട്ടേലിന്റെ വെള്ളി മെഡലിലൂടെയാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ടോക്യോ പാരാലിമ്പിക്‌സിലെ ആദ്യ മെഡല്‍ ആണ് ഭവിനയിലൂടെ ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യന്‍ താരം പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ സ്വന്തമാക്കുന്നത്. പാരാലിംബിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭവിന സ്വന്തമാക്കി.

ചൈനയുടെ ഷൗ യിങ്ങിനോടായിരുന്നു ഭവിന പട്ടേല്‍ ഫൈനലില്‍ ഏറ്റുമുട്ടിയത്. 11-7, 11-5, 11-6 എന്നിങ്ങനെയാണ സ്‌കോര്‍ നില. തുടക്കം മുതലേ ചൈനീസ് താരത്തിന് ഇന്ത്യന്‍ താരത്തിന് മേല്‍ ആധിപത്യമുണ്ടായിരുന്നു.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇരുവരും മത്സരിച്ചെങ്കിലും ഭവിന പട്ടേല്‍ പരാജയമേറ്റുവാങ്ങിയിരുന്നു.

34 കാരിയായ ഭവിന പട്ടേല്‍ അഹ്‌മ്മദാബാദ് സ്വദേശിയാണ്. ക്ലാസ് ഫോര്‍ വനിതാ ടെന്നീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT