Sports

അര്‍ജന്റീന പെര്‍ഫെക്റ്റ് ഓകെ, മെസിയളിയന്‍ പൊളിക്കും; കോപ്പ അമേരിക്ക ആവേശത്തില്‍ ഐ.എം വിജയന്‍

മരക്കാനയില്‍ നെയ്മറോ മെസിയോ എന്ന ചോദ്യത്തിന് കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന് ഒറ്റ ഉത്തരം മാത്രമേയുള്ള. അത് മെസി തന്നെ. ഇപ്പോള്‍ അദ്ദേഹം മെസി അളിയന്‍ പൊളിക്കുമെന്ന് പറഞ്ഞ് അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കി ഇട്ട വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

''അര്‍ജന്റീന പെര്‍ഫെക്റ്റ് ഓക്കേ, മെസി അളിയന്‍ പൊളിക്കും!'' എന്നാണ് ഐ.എം വിജയന്‍ വീഡിയോയില്‍ പറയുന്നത്.

മെസി കപ്പുയര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും സംഭവിക്കാന്‍ പോകുന്നത് അത് തന്നെയാണെന്ന പ്രതീക്ഷ കൂടി ഐ.എം വിജയന്‍ പങ്കുവെക്കുന്നുണ്ട്.

നേരത്തെ ഫൈനല്‍ കളിക്കാന്‍ മാത്രമുള്ള പ്രകടനമൊന്നും ഇരു ടീമുകളും നടത്തിയിട്ടില്ലെന്നും ഭാഗ്യം കൊണ്ടാണ് ഫൈനലില്‍ എത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ക്കാണ് കോപ്പ അമേരിക്ക കീരീട പോരാട്ടം.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT