Sports

നാലര മാസത്തിനിടെ ഗാംഗുലി വിധേയനായത് 22 കൊവിഡ് പരിശോധനകള്‍ക്ക്

നാലര മാസത്തിനിടെ 22 തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയനായെന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. എന്നാല്‍ പരിശോധനയില്‍ ഒരിക്കല്‍ പോലും പോസിറ്റീവ് ആയിട്ടില്ലെന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെയ്ക്കുന്നു.

എനിക്ക് ചുറ്റും കൊവിഡ് ബാധിതരുണ്ടായിരുന്നു. അതിനാല്‍ ഇടക്കിടെ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നു. നാലരമാസത്തിനിടെ 22 തവണ ടെസ്റ്റ് ചെയ്തു. എന്നാല്‍ ഒരിക്കല്‍ പോലും പോസിറ്റീവ് ആയില്ലെന്ന ആശ്വാസമുണ്ട് - ഗാംഗുലി പറഞ്ഞു.ഐപിഎല്ലിനായി ദുബായില്‍ പോകേണ്ടി വന്നു. പ്രായമായ മാതാപിതാക്കളോടൊപ്പമാണ് താമസമെന്നതും കാരണമാണ് ടെസ്റ്റുകള്‍ അധികമായി വേണ്ടിവന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്റെ ചുറ്റുമുള്ളവരെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്‍മാരുമാണെന്ന് ഉറപ്പുവരുത്തേണ്ടതിനാല്‍ ഇടക്കിടെ ടെസ്റ്റുകള്‍ നടത്തേണ്ടത് അനിവാര്യമായിരുന്നുവെന്നും ഗാംഗുലി വിശദീകരിച്ചു.

Sourav Ganguly Underwent 22 Covid tests in Last Four And HalF months

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT