Football

ചാംപ്യന്‍സ്‌ലീഗ് ഹാട്രിക്കുമായി റൊഡ്രീഗോ ഗോസ്; 18കാരന്‍ ബ്രസീലിന്റെ ഭാവി താരമെന്ന് ആരാധകര്‍

THE CUE

ഫുട്‌ബോള്‍ ലോകത്തെ പുതിയ ചര്‍ച്ചാവിഷയമാണ് റൊഡ്രീഗോ ഗോസിന്റേത്. 18കാരന്റെ മൂന്ന് ഗോള്‍ നേട്ടത്തിന്റെ മികവിലാണ് റയല്‍ മഡ്രിഡ് ഗളത്സരയെ ആറു ഗോളിന് തകര്‍ത്തത്. ഇതോടെ ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി റോഡ്രിഗോ. (ഏറ്റവും പ്രായം കുറഞ്ഞ ചാംപ്യന്‍സ് ലീഗ് ഹാട്രിക് സ്‌കോറര്‍ എന്ന റെക്കോഡ് റൗള്‍ ഗൊണ്‍സാല്‍വസിന്റെ പേരിലാണ്.) അരങ്ങേറ്റ കാലത്ത് തന്നെ ക്ലബ്ബിന്റെ മൂല്യമേറിയ താരങ്ങളിലൊരാളായി വളര്‍ന്ന് വരികയാണ് ഈ ബ്രസീലുകാരന്‍.

2018ലാണ് 52 ലക്ഷം ഡോളറിന് സാന്റോസ് എഫ്‌സിയില്‍ നിന്നും റോഡ്രിഗോയെ റയല്‍ സ്വന്തമാക്കിയത്. ഈ സീസണില്‍ ക്ലബ്ബിലെത്തിയ ഹസാര്‍ഡിനും ജോവിക്കും തിളങ്ങാനാകാതെ വന്നപ്പോഴാണ് കൗമാരക്കാരന്‍ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്നത്. ക്ലബ്ബിനായി ഇതുവരെ 4 മത്സരങ്ങളില്‍ നിന്നും 5 ഗോളുകള്‍ നേടിയ മുന്നേറ്റക്കാരനെ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാരനാണ് റൊഡ്രീഗോ. മികവിനു വേണ്ടി കഠിനമായി പരിശീലിക്കുന്ന താരം. അമിത സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നത് അവന്റെ കളിമികവിനെ ബാധിക്കും.
സിനദിന്‍ സിദാന്‍
ജയത്തോടെ രണ്ടു മത്സരങ്ങള്‍ അവശേഷിക്കുന്ന റയലിന് ഒരു പോയിന്റ് കൂടി സ്വന്തമാക്കിയാല്‍ ചാംപ്യന്‍സ് ലീഗ് നോക്കൗട്ടിലേക്ക് പ്രവേശിക്കാം.

റയലിന്റെയും ബ്രസീലിന്റെയും ഇതിഹാസ താരമായ റൊണാള്‍ഡോയുമായി റൊഡ്രീഗോയെ ഇപ്പോഴേ താരതമ്യപ്പെടുത്തിത്തുടങ്ങി. വാഴ്ത്തലുകളേയും ഒപ്പമെത്തുന്ന അമിത സമ്മര്‍ദ്ദത്തേയും തള്ളിക്കളയാനാണ് റൊഡ്രീഗോയ്ക്ക് ഇഷ്ടം. തന്നെ റൊണാള്‍ഡോയെപോലെ ഒരു ഇതിഹാസ താരവുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്നാണ് റോഡ്രിഗോയിന്റെ നിലപാട്. കൗമാരക്കാരായ ദമ്പതികളുടെ മകനായാണ് റൊഡ്രീഗോയുടെ ജനനം. കുട്ടിക്കാലം തൊട്ടേ പ്രതിഭ പുറത്തെടുത്ത റൊഡ്രീഗോയെ 11-ാം വയസുമുതല്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് നൈക്കിയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT