Football

മെസ്സിയും കവാനിയും തമ്മിൽ മത്സരത്തിനിടെ വാക്കേറ്റം; തല്ലി തീർക്കാമെന്ന് കവാനി, അങ്ങനെയാവട്ടെ എന്ന് മെസ്സി

THE CUE

ഉറുഗ്വേയും അർജന്റീനയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസ്സിയും എഡിസൺ കവാനിയും കൊമ്പുകോർത്തു. ആദ്യ പകുതി അവസാനിക്കാറായപ്പോഴാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക്പോര് കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ സഹതാരങ്ങളെത്തി പിടിച്ച് മാറ്റുകയായിരുന്നു. പ്രശ്നം തല്ലി തീർക്കാമെന്ന് കവാനി പറഞ്ഞപ്പോൾ എങ്കിൽ അങ്ങനെയാവാമെന്ന് മെസ്സി പറഞ്ഞതായി അർജന്റീന പത്രം ഒലെ റിപ്പോർട്ട് ചെയ്തു. ലൂയിസ് സുവാരസ് തന്റെ ബാഴ്‌സ സഹതാരത്തോട് സംസാരിച്ച് സ്ഥിതി ശാന്തമാക്കുകയായിരുന്നു. പിന്നെയും പരസ്പരം വാക്കുകൾ കൈമാറിയാണ് ഇരുവരും തിരിച്ച് നടന്നത്. ആദ്യ പകുതിക്ക് പിരിഞ്ഞശേഷം ടണലിൽ വച്ച് വീണ്ടും തർക്കമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ബ്രസീലിനെതിരെ കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിലും മെസ്സിയുടെ പെരുമാറ്റം വിവാദമായിരുന്നു. കോച്ച് ടിറ്റെയോട് മിണ്ടാതിരിക്കാൻ മെസ്സി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് മാസത്തെ വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മെസ്സിയുടെ പെരുമാറ്റരീതി ആരാധകരിലും അതിശയം ഉളവാക്കുകയാണ്.

അർജന്റീനക്കു വേണ്ടി മെസ്സി ഇഞ്ചുറി ടൈമിൽ നേടിയ ഗോളോടെ മത്സരം സമനിലയാവുകയായിരുന്നു. 34ാം മിനിറ്റിൽ എഡിസൺ കവാനിയാണ് ഉറുഗ്വേയെ മുന്നിലെത്തിച്ചത്. 63ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്കിൽ തല വച്ച അ
ഗ്യൂറോ അർജന്റീനയെ ഒപ്പമെത്തിച്ചു. എന്നാൽ നിമിഷങ്ങൾക്കകം ഫ്രീകിക്കിലൂടെ വല കുലുക്കിയ സുവാരസ് ഉറുഗ്വേയുടെ രണ്ടാം ഗോൾ നേടി. ഉറുഗ്വേ വിജയക്കൊടി പാറിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അധികസമയത്ത് ലഭിച്ച പെനാൽറ്റി മെസ്സി വലയിലാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

തളര്‍ന്ന പൗരന്‍: ജനാധിപത്യപരമായ വിരക്തിയും, ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അന്യായ വിചാരണയും

SCROLL FOR NEXT