ക്രിസ്റ്റ്യാനോ റൊണാൾഡോ 
Football

‘ഹോളിവുഡ് നടനാകാന്‍ ആഗ്രഹം’; വിരമിക്കലിന് ശേഷം അറിയാത്തതെല്ലാം പരീക്ഷിക്കുമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

THE CUE

കളിക്കളത്തില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ അഭിനയകലയില്‍ ഒരു കൈ നോക്കാന്‍ മോഹമുണ്ടെന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബൂട്ടഴിച്ച ശേഷം ഹോളിവുഡില്‍ ഒരു നായക കഥാപാത്രം അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് യുവന്റസ് സ്‌ട്രൈക്കര്‍ തുറന്നുപറഞ്ഞു. ദുബായ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കോണ്‍ഫറെന്‍സില്‍ വെച്ചാണ് ക്രിസ്റ്റിയുടെ പ്രതികരണം. മുന്‍ താരങ്ങളായ വിന്നി ജോണ്‍സ്, എറിക് കന്റോണ, ഡേവിഡ് ബെക്കാം എന്നിവര്‍ വിരമിച്ച ശേഷം ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

എപ്പോൾ വേണമെങ്കിലും വിരമിക്കൽ പ്രഖ്യാപിക്കാനുള്ള മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ. എന്നാലും കുറച്ച് കാലം കൂടി കാല്പന്തുകളിയിൽ തുടരാനാകുമെന്നാണ് പ്രതീക്ഷ. 50 വർഷം കൂടി ജീവിക്കാനാകുമെന്ന് പ്രത്യാശിക്കുന്നു. ആ കാലങ്ങളിൽ എനിക്ക് ചെയ്യാൻ അറിയാത്ത കാര്യങ്ങൾ ചെയ്ത് നോക്കണം,
ക്രിസ്റ്റ്യാനോ റൊണാൾഡോ

നിലവിൽ ഇറ്റാലിയൻ സീരി എ മിഡ് സീസൺ ഇടവേള ആഘോഷിക്കുകയാണ് പോർച്ചുഗൽ താരം. യൂറോപ്പിന്റെ പ്രധാന അഞ്ച് ലീഗുകളിൽ കഴിഞ്ഞ 15 സീസണുകളിലായി ഗോളെണ്ണത്തിൽ രണ്ടക്കം കടക്കുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയത് ഈയിടെയാണ്. 2018ലാണ് റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയത്. ദേശീയ ജേഴ്സിയിൽ 100 ഗോൾ തികയ്ക്കാൻ റൊണാൾഡോയ്ക്ക് ഒരെണ്ണം കൂടി വലയിലെത്തിച്ചാൽ മതി. അടുത്ത വർഷത്തെ യൂറോ കപ്പിലെ ഇനി പറങ്കി പട കളത്തിലിറങ്ങൂ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

ആ സിനിമയാണ് അച്ഛന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്, അത് വളരെ സ്പെഷ്യലാണ്: മാളവിക മോഹനന്‍

നിർമ്മാണ കമ്പനി തുടങ്ങി ബേസിൽ; ആദ്യ പടത്തിൽ 'ഞാൻ തന്നെ അല്ലെ നായകൻ' എന്ന് ടൊവിനോ

'ട്രാഫിക്' ക്ലൈമാക്സില്‍ ഞാന്‍ ചെയ്യേണ്ടതിനെക്കുറിച്ച് ബോബി സഞ്ജയ് എഴുതി വച്ചിരുന്നത് അങ്ങനെയായിരുന്നു: ആസിഫ് അലി

ഭ്രമയുഗത്തിന്റെ വിജയിത്തിൽ ജെന്‍ സി പ്രേക്ഷകര്‍ക്ക് വലിയ ക്രെഡിറ്റ് കൊടുക്കണം: സുരേഷ് ഷേണായി

SCROLL FOR NEXT