Cricket

വ്യത്യസ്ത ആഘോഷവുമായി ഷംസി; വിക്കറ്റ് നേടിയ ശേഷം മാജിക് കാണിച്ച് ദക്ഷിണാഫ്രിക്കൻ താരം

THE CUE

ക്രിക്കറ്റ് കളത്തില്‍ കളിക്കാരുടെ വ്യത്യസ്തമാര്‍ന്ന ആഘോഷങ്ങള്‍ എന്നും കാണികളെ രസിപ്പിച്ചിട്ടുണ്ട്. വിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്റെലിന്റെ സല്യൂട്ടും ഗെയ്ലിന്റെ ഡാന്‍സും രവീന്ദ്ര ജഡേജയുടെ വാള്‍ പയറ്റും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ വിക്കറ്റ് നേട്ടത്തിന് ശേഷം പുതിയ ഒരു ആഘോഷവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബരേസ് ഷംസി. ആഭ്യന്തര ലീഗായ മാന്‍സി സൂപ്പര്‍ ലീഗില്‍ വിക്കറ്റ് വീഴ്ത്തിയ ശേഷം കാണികളെ മാജിക് കാണിച്ചാണ് ഷംസി ആഹ്ലാദം പ്രകടിപ്പിച്ചത്.

മാന്‍സി സൂപ്പര്‍ ലീഗില്‍ ഡര്‍ബന്‍ ഹീറ്റ്‌സിനെതിരെ നടന്ന മത്സരത്തിലായിരുന്നു പാള്‍ റോക്സ് താരത്തിന്റെ മാജിക്. ഡര്‍ബന്‍ ഹീറ്റ്സ് താരം വിഹാന്‍ ലുബ്ബിന്റെ വിക്കറ്റെടുത്ത ശേഷം ഷംസി പോക്കറ്റില്‍നിന്ന് ഒരു ചുവന്ന തൂവാല എടുത്തു. കാണികള്‍ നോക്കി നില്‍ക്കേ തൂവാല ഒന്ന് വീശിയപ്പോഴേക്കും അതൊരു വടിയായി. ഷംസി മാജിക്കിന്റെ വീഡിയോ മാന്‍സി സൂപ്പര്‍ ലീഗിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തില്‍ സ്പിന്നര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പാള്‍ റോക്സ് തോല്‍വി ഏറ്റുവാങ്ങി.

ഇതിന് മുന്‍പും ഇത്തരം വ്യത്യസ്തമായ സെലിബ്രേഷനുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച താരമാണ് ഷംസി. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വീഴ്ത്തിയ ശേഷം ഒരു മജീഷ്യന്‍ മാസ്‌ക് ധരിച്ച് നേട്ടം ആഘോഷിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് ഷംസിക്ക് ഐസിസിയുടെ താക്കീതും ലഭിച്ചു. ഇന്ത്യയ്ക്കെതിരെ ഈ വര്‍ഷം നടന്ന ടി 20 പരമ്പരയില്‍ ശിഖര്‍ ധവാനെ പുറത്താക്കിയ ശേഷം ഷൂ ഊരി ചെവിയോട് ചേര്‍ത്തുവെച്ചായിരുന്നു താരത്തിന്റെ ആഘോഷപ്രകടനം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഷംസി നേരിട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT