Cricket

ധോണിയുടെ നേട്ടം മറികടക്കാനൊരുങ്ങി ഋഷഭ് പന്ത്; സിക്‌സർ റെക്കോർഡ് കുറിക്കാൻ രോഹിത് ശർമ്മ  

THE CUE

വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പര നാളെ ആരംഭിക്കാനിരിക്കെ നേട്ടങ്ങളുടെ വക്കിലാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഓപ്പണർ രോഹിത് ശർമയും. തന്റെ മുൻഗാമിയായ എം എസ് ധോണിയുടെ നേട്ടത്തെ മറികടക്കാനൊരുങ്ങുകയാണ് ഋഷഭ് പന്ത്. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി 20 മത്സരങ്ങളിൽ ഏറ്റവുമധികം പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് നിലവിൽ മുൻ നായകന്റെ പേരിലാണ്. അഞ്ച് പേരെ പറഞ്ഞയച്ച ധോണിയെ ഭേദിക്കാൻ പന്തിന് മൂന്നെണ്ണം കൂടി സ്വന്തമാക്കിയാൽ മതി. ഈ പരമ്പര അവസാനിക്കുന്നതോടെ ധോണിയെ മറികടക്കാന്‍ പന്തിന് സാധിച്ചേക്കും.

മറ്റൊരു സിക്‌സർ റെക്കോർഡിന് ഉടമയാകാനൊരുങ്ങുകയാണ് ഓപ്പണർ രോഹിത് ശർമ്മ. ഒരെണ്ണം കൂടി അതിർത്തി കടത്തിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്‌സറുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാകും ഹിറ്റ്മാൻ. ക്രിസ് ഗെയ്‌ലും ഷാഹിദ് അഫ്രീദിയും മാത്രമാണ് ദേശീയ ജഴ്‌സിയിൽ 400 സിക്‌സറുകൾ പൂർത്തിയാക്കിയ താരങ്ങൾ. 534 സികസ്‌റുകളാണ് ഗെയ്‌ലിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള അഫ്രീദി 476 സിക്‌സുകള്‍ പറത്തി. 359 സിക്‌സറുകൾ സ്വന്തം പേരിലുള്ള ധോണിയാണ് ഇന്ത്യക്കാരിൽ രണ്ടാമൻ. അന്താരാഷ്ട്ര പട്ടികയില്‍ എംഎസ്ഡി അഞ്ചാം സ്ഥാനത്തുണ്ട്.

നാളെ ഹൈദരാബാദിലാണ് ആദ്യ മത്സരം. രണ്ടാം ടി 20 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണറായി പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ടി 20 പരമ്പരയ്ക്ക് ശേഷം ഡിസംബർ 15നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT