Cricket

ഐപിഎല്ലില്‍ അഞ്ചാം അംപയര്‍ എത്തും; പണി നോബോള്‍ നിരീക്ഷിക്കല്‍ മാത്രം

THE CUE

അടുത്ത ഐപിഎല്‍ സീസണില്‍ നോ ബോള്‍ നിരീക്ഷിക്കാന്‍ പ്രത്യേക അമ്പയറെ നിയോഗിച്ചേക്കും. മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ബ്രിജേഷ് പട്ടേലിന്റെ അധ്യക്ഷതയില്‍ ബിസിസിഐ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്. മൂന്നാം അമ്പയറിനും നാലാം അമ്പയറിനും പുറമെ ഇതിനായി പുതിയൊരു അമ്പയറിനെ നിയോഗിക്കുമോ എന്ന കാര്യത്തില്‍ അടുത്ത സീസണിന് മുമ്പ് തീരുമാനമുണ്ടാകും.

അടുത്ത ഐപിഎല്‍ സീസണില്‍ നോ ബോളുകള്‍ ശ്രദ്ധിക്കാന്‍ പുതിയൊരു അമ്പയറെ നിയമിക്കും. ഈയൊരാശയം വിചിത്രമായി തോന്നാമെങ്കിലും യോഗത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നാണിത്.
ഭരണ സമിതിഅംഗം

അഞ്ചാം അമ്പയറെ ആഭ്യന്തര തലത്തില്‍ പരീക്ഷിച്ചുനോക്കിയ ശേഷമാകും അന്തിമവിധിയുണ്ടാകുക. ഇക്കഴിഞ്ഞ സീസണില്‍ അമ്പയര്‍മാരുടെ പിഴവില്‍ നോ ബോളുകള്‍ വിളിക്കാതെ പോയത് വലിയ വിവാദത്തിന് വഴിവെച്ചു. ഒരു 'നോ ബോള്‍' റോയല്‍ ചലഞ്ചേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. അമ്പയറിന്റെ പിഴവ് തോല്‍വിയ്ക്ക് കാരണമായതോടെ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഐപിഎല്‍ പോലുള്ള ലോകോത്തര ടൂര്‍ണമെന്റുകളില്‍ ഇത്തരം പിഴവുകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കോഹ്ലി മത്സരശേഷം തുറന്നടിച്ചു. കോഹ്ലിയെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തുകയുണ്ടായി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT