Cricket

‘മരെങ്കോ സച്ചി‍ൻ ടെന്‍ഡുല്‍ക്കര്‍’ ; പുതിയ എട്ടുകാലി വർഗ്ഗത്തിന് സച്ചിന്റെ പേരിട്ട് ആരാധകനായ ഗവേഷകൻ 

THE CUE

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽകർ വിരമിച്ചിട്ട് ആറ് വർഷം കഴിഞ്ഞിട്ടും ഇന്ത്യയുടെ മത്സരങ്ങളിൽ സച്ചിന്റെ അഭാവം വിഷമിപ്പിക്കാത്ത ക്രിക്കറ്റ് ആരാധകർ ഉണ്ടാകില്ല. അദ്ദേഹത്തിനോടുള്ള ആരാധന പല രീതിയിൽ കളിപ്രേമികൾ പ്രകടിപ്പിച്ചിട്ടുണ്ട്. അപൂർവ്വമായ വിധത്തിൽ സച്ചിനോടുള്ള ബഹുമാനം പ്രകടിപ്പിക്കുകയാണ് ഗുജറാത്ത് എക്കോളജിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജൂനിയര്‍ റിസര്‍ച്ചറായ ധ്രുവ് പ്രജാപതി.

ചിലന്തികളുടെ വര്‍ഗീകരണ ശാസ്ത്രത്തില്‍ (സ്‌പൈഡര്‍ ടാക്‌സോണമി) പിഎച്ച്ഡി ചെയ്യുന്ന ധ്രുവ് പ്രജാപതി താൻ കണ്ടെത്തിയ പുതിയ ഇനം എട്ടുകാലിക്ക് മരെങ്കോ സച്ചി‍ൻ ടെണ്ടുൽക്കർ എന്നാണ് പേര് നൽകിയത്. ഏഷ്യൻ ജമ്പിങ് വിഭാഗത്തിൽപ്പെട്ട രണ്ട് ചിലന്തികളെയാണ് ധ്രുവ് കണ്ടെത്തിയത്.

സച്ചിനോടുള്ള ആരാധന മൂലം ഒരു ചിലന്തിക്ക് മരെങ്കോ സച്ചി‍ൻ ടെണ്ടുൽക്കർ എന്ന പേരാണ് ഞാൻ നൽകിയത്. അടുത്ത ചിലന്തിക്ക് കേരളത്തിലെ വിദ്യാഭാസ മേഖലയിലെ വളർച്ചയ്ക്ക് ഒരുപാട് സംഭാവനകൾ നൽകിയ ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചന്റെ പേരും.
ധ്രുവ് പ്രജാപതി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT