Cricket

‘ഇന്ത്യയ്ക്ക് ആ പണമാവശ്യമില്ല, എന്തിന് കളിക്കാരുടെ ജീവന്‍ അപകടത്തിലാക്കണം’; ഷൊയബ് അക്തറിനെ തള്ളി കപില്‍ ദേവ് 

THE CUE

കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാനുള്ള പണം കണ്ടെത്താന്‍ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാമെന്ന ഷൊയബ് അക്തറിന്റെ വാദം തതള്ളി കപില്‍ദേവ്. ഇരുരാജ്യങ്ങളും തമ്മില്‍ മൂന്ന് ഏകദിനങ്ങള്‍ കളിച്ച് ലഭിക്കുന്ന പണം തുല്യമായി വീതിക്കാമെന്നായിരുന്നു അക്തറിന്റെ നിര്‍ദേശം.

മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷെയബ് അക്തര്‍ പറഞ്ഞത്

മൂന്ന് ഏകദിന മത്സരങ്ങള്‍ സംഘടിപ്പിക്കാം. വിരാട് കോഹ്‌ലി സെഞ്ച്വറിയടിച്ചാല്‍ ഞങ്ങളും സന്തോഷിക്കും. ബാബര്‍ അസം നൂറടിച്ചാല്‍ നിങ്ങളും സന്തോഷിക്കും. ഫീല്‍ഡില്‍ എന്ത് സംഭവിച്ചാലും ഫലത്തില്‍ രണ്ട് ടീമുകളും വിജയിക്കും. വന്‍ വ്യൂവര്‍ഷിപ്പായിരിക്കും കളിക്കുണ്ടാവുക. ആദ്യമായി ഇരുടീമുകളും പരസ്പരാവശ്യത്തിനായി ഏറ്റുമുട്ടുന്നുവെന്ന സവിശേഷതയുമുണ്ടാകും. ഇതിലൂടെ ലഭിക്കുന്ന പണം തുലമായി വീതിക്കുകയും കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്യാം.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ മറുപടി

അങ്ങനെയൊരു പരമ്പരയുടെ ആവശ്യമില്ല. ഏര്‍പ്പെടുന്ന എല്ലാവരുടെയും ജീവന്‍ അപകടത്തിലാക്കുന്നതായിരിക്കും അത്തരമൊരു നടപടി. ഇന്ത്യയ്ക്ക് ഇന്ന് അത്തരത്തില്‍ കിട്ടുന്ന പണത്തിന്റെ ആവശ്യമില്ല. എന്തിനാണ് കളിക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നത്. അതിനാല്‍ സ്വസ്ഥമായി വീട്ടില്‍ വിശ്രമിക്കൂ.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ 2012 ന് ശേഷം ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല. 2007 ലാണ് അവസാനമായി ഇരുരാജ്യങ്ങളും ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടിയത്. 2012 ലെ ട്വന്റി ട്വന്റിയില്‍ കളിക്കാനാണ് ഒടുവില്‍ പാകിസ്താന്‍ ടീം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 2006 ന് ശേഷം ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിക്കായി പോയിട്ടുമില്ല. ലോകകപ്പ്, ഏഷ്യ കപ്പ് പോലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ മാത്രമേ ഇരുടീമുകളും ഏറ്റുമുട്ടാറുള്ളൂ.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT