Cricket

‘അത്തരം പ്രസ്താവനകൾ ചിരിച്ച് തള്ളണം’; ബുംറയെ ശിശുവെന്ന് വിളിച്ച അബ്ദുള്‍ റസാഖിന് മറുപടിയുമായി ഇർഫാൻ പത്താൻ

THE CUE

ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറയെ ശിശുവെന്ന് വിളിച്ച മുൻ പാകിസ്ഥാൻ താരം അബ്ദുള്‍ റസാഖിന് ചുട്ട മറുപടിയുമായി ഇർഫാൻ പത്താൻ രംഗത്ത്. ഇത്തരം പ്രസ്താവനകൾ ആരാധകർ കണക്കിലെടുക്കേണ്ടെന്നും വെറുതെ വായിച്ച് ചിരിച്ചാൽ മതിയെന്നും റസാഖിന്റെ പേര് പരാമര്‍ശിക്കാതെ പത്താൻ ട്വിറ്ററിൽ കുറിച്ചു. ഗ്ലെൻ മഗ്രാത്ത്, വസീം അക്രം എന്നീ ലോകോത്തര ബോളർമാരെ നേരിട്ടിട്ടുള്ള തന്റെ മുൻപിൽ ബുംറ വെറും ശിശുവാണെന്നും താൻ സജീവ ക്രിക്കറ്റിലുണ്ടായിരുന്നെങ്കിൽ ബുംറയെ നേരിടാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലായെന്നും റസാഖ് ക്രിക്കറ്റ് പാകിസ്താന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പണ്ട് ഇർഫാൻ പത്താനെ 'ഗള്ളി ബോളർ' എന്ന് വിശേഷിപ്പിച്ച ജാവേദ് മിയാൻദാദിനെയും ട്വീറ്റിൽ മുൻ പേസർ പരിഹസിച്ചു. പാകിസ്താന്റെ എല്ലാ ചേരിയിലും ഇത് പോലെ നൂറ് കണക്കിന് ഇർഫാൻ പത്താന്മാർ ഉണ്ടെന്നായിരുന്നു 2004ലെ പാകിസ്താൻ പര്യടനത്തിന് മുന്നോടിയായി മിയാൻദാദ് പറഞ്ഞത്. എന്നാൽ ഏകദിന പരമ്പരയിൽ നിന്ന് 8 എട്ട് വിക്കറ്റും ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുമാണ് പത്താൻ വീഴ്ത്തിയത്. 2006ൽ പാകിസ്താനെതിരെ നടന്ന മൂന്നാം ടെസ്റ്റ് മാച്ചിൽ മുൻ ഓൾറൗണ്ടർ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT