Cricket

‘അവസരം കിട്ടും, 400 മറികടക്കും’; ബ്രയാന്‍ ലാറയെ നേരില്‍ കണ്ട് വാര്‍ണര്‍  

THE CUE

ട്രിപ്പിള്‍ സെഞ്ചുറി നേട്ടത്തിന് ശേഷം കരീബിയന്‍ ഇതിഹാസം ബ്രയാന്‍ ലാറയെ നേരില്‍ കണ്ട് ഡേവിഡ് വാര്‍ണര്‍. അഡ്‌ലെയ്ഡില്‍ ലാറയുമൊത്ത് നില്‍ക്കുന്ന ചിത്രം ഓസീസ് താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച ലാറയെ വെട്ടിക്കാന്‍ തനിക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ പങ്കുവെച്ചു.

വലിയ കാര്യം. ഇതിഹാസത്തെ നേരില്‍ കാണാന്‍ അവസരം ലഭിച്ചു. 400 മറികടക്കാന്‍ ഒരു അവസരം കൂടി ലഭിക്കുമായിരിക്കും.  
ഡേവിഡ് വാര്‍ണര്‍  

ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ശേഷം റണ്‍ വേട്ടയുടെ വേഗം കൂട്ടിയ വാര്‍ണര്‍ ലാറയുടെ റെക്കോര്‍ഡ് ഭേദിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. ഓസീസ് നായകന്‍ ടിം പെയ്ന്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തതോടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം 400 പ്രതീക്ഷ അസ്തമിച്ചു. പെയ്‌നിനെതിരെ രംഗത്തെത്തിയ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. അവസാന രണ്ട് ദിനം മഴയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നതിനാല്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു എന്നാണ് പെയ്‌നിന്റെ വാദം.

തന്റെ റെക്കോര്‍ഡ് വാര്‍ണര്‍ ഭേദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍ തീരുമാനത്തോട് യോജിക്കുന്നുവെന്നാണ് ലാറ പ്രതികരിച്ചത്.

റെക്കോര്‍ഡുകളെല്ലാം കീഴടക്കാനുള്ളതാണ്. ആക്രമണോത്സുക ബാറ്റ്‌സ്മാന്‍മാരാണ് മറികടക്കുന്നതെങ്കില്‍ കൂടുതല്‍ സന്തോഷം.  
ബ്രയാന്‍ ലാറ  

പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതോടെ മുന്നൂറ് തികയ്ക്കുന്ന 31-ാമത്തെ കളിക്കാരനായി ഡേവിഡ് വാര്‍ണര്‍. വിലക്കിന് ശേഷം, ആഷസില്‍ നഷ്ടപ്പെട്ടു പോയ തന്റെ ബാറ്റിങ് കരുത്ത് താരം തിരിച്ചുപിടിച്ചു. ഓസ്‌ട്രേലിയക്കായി ട്രിപ്പിള്‍ നേടുന്ന ഏഴാമനായി വാര്‍ണര്‍. ഡോണ്‍ ബ്രാഡ്മാന്‍ (രണ്ട് തവണ), ബോബ് സിംപ്സണ്‍, ബോബ് കൗപര്‍, മാര്‍ക്ക് ടെയ്‌ലര്‍, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ക്ലാര്‍ക് എന്നിവരാണ് മുന്‍പ് ഓസീസിന് വേണ്ടി മുന്നൂറടിച്ച താരങ്ങള്‍. ഇതിഹാസ ബാറ്റ്‌സ്മാനും ഓസ്ട്രേലിയയുടെ ട്രിപ്പിള്‍ സെഞ്ചൂറിയനുമായ ബ്രാഡ്മാനെ(334) വാര്‍ണര്‍ മറികടന്നു. പകല്‍ രാത്രി ടെസ്റ്റിലെ രണ്ടാം ട്രിപ്പിളാണ് വാര്‍ണര്‍ നേടിയത്. പാകിസ്താന്റെ അസര്‍ അലിയാണ് പിങ്ക് പന്തില്‍ ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ താരം. 335 റണ്‍സ് നേടിയതോടെ വാര്‍ണര്‍ ഡേ നൈറ്റ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറിനും ഉടമയായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

നാനൂറ് പേജുള്ള തിരക്കഥയും, എഴുപതോളം കഥാപാത്രങ്ങളും; 'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നുവെന്ന് മജു

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

SCROLL FOR NEXT