Cricket

അശ്വിന്റെ ഇടംകൈ ബാറ്റിങ്ങില്‍ അമ്പരന്ന് ക്രിക്കറ്റ് പ്രേമികൾ ; ഋഷഭ് പന്തിനേക്കാൾ കേമനെന്ന് സോഷ്യല്‍ മീഡിയ 

THE CUE

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ ബാറ്റ് കൊണ്ടും ഒരുപാട് നിർണ്ണായക ഇന്നിങ്‌സുകൾ കളിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് സെഞ്ചുറികൾ സ്വന്തം പേരിലുള്ള അശ്വിൻ ഇൻഡോർ ടെസ്റ്റിലെ ആദ്യ ദിനത്തിന് ശേഷം ഇടംകൈ കൊണ്ട് ബാറ്റ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘നിങ്ങളുടെ ഫോൺ പരിശോധിക്കേണ്ട, അശ്വിൻ ഇടംകൈ കൊണ്ട് ബാറ്റ് ചെയ്യുകയാണ്’ എന്ന കുറിപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം ആരാധകർ വ്യത്യസ്ത കമ്മന്റുകളുമായി രംഗത്തെത്തി. അശ്വിന്റെ ഇടം കൈ ബാറ്റിംഗ് ഋഷഭ് പന്തിനേക്കാൾ കൊള്ളാമെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തു. കുറച്ചു നാളായുള്ള ഫോമില്ലായ്മ മൂലം പന്തിനെ വിമർശനം കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് പ്രേമികൾ. ധോണി പഠിപ്പിച്ചു കൊടുത്തതായിരിക്കാം എന്ന തരത്തിലുള്ള കമന്റുകളും ശ്രദ്ധേയമായി.

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 2 വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ ഹോം മത്സരങ്ങളിൽ അതിവേഗം 250 വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോർഡ് ശ്രീലങ്കൻ സ്പിന്നർ മുരളീധരനുമായി പങ്കിട്ടു. 42 ടെസ്റ്റിൽ നിന്നാണ് ഇരുവരും നേട്ടത്തിലെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT