Cricket

‘ബൂംറ മുത്തശ്ശി’ ഹിറ്റായി; കട്ട ആരാധികയുടെ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ പേസര്‍

THE CUE

ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്‌നില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചവരിലാണ് ജാസ്പ്രീത് ബൂംറയുടെ സ്ഥാനം. 18 ലോകകപ്പ് വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ ഇംഗ്ലണ്ടില്‍ വീഴ്ത്തിയത്. വിക്കറ്റുകള്‍ക്കൊപ്പം ധാരാളം ആരാധകരെയും ബൂംറ അധികമായി സമ്പാദിച്ചു.

ബൂംറയുടെ ആരാധികയായ മുത്തശ്ശി ഇഷ്ടകളിക്കാരന്റെ ബോളിങ് ആക്ഷന്‍ അനുകരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ചെറിയ ഫുട്‌ബോള്‍ രണ്ട് കൈകളിലുമായി പിടിച്ച് നെഞ്ചോട് ചേര്‍ത്ത് മുത്തശ്ശി ഓടുന്ന ജിഫ് മീര ആര്‍ എന്ന ചെന്നൈ സ്വദേശിയായ ടീച്ചറാണ് ആദ്യം ട്വീറ്റ് ചെയ്തത്. മീരയുടെ അമ്മ സുഗന്ധം രാമസ്വാമിയായിരുന്നു ബൂംറയുടെ ആ കട്ട ആരാധിക. ടീം ഇന്ത്യ പുറത്തുപോയതിന്റെ സങ്കടമുണ്ടെങ്കിലും ബൂംറയോടുള്ള സുഗന്ധത്തിന്റെ ആരാധന അടുത്ത കാലത്തൊന്നും പോകില്ലെന്ന് മീര പറയുന്നു. തന്റെ 74കാരിയായ ശിഷ്യയുടെ ജിഫ് ഇന്ത്യന്‍ പേസറും പങ്കുവെച്ചു. ഇന്നത്തെ ദിവസം രസമുള്ളതാക്കി എന്ന് ക്യാപ്ഷനോടെയായിരുന്നു ബൂംറയുടെ ട്വീറ്റ്.

എഗ്ബാസ്റ്റണില്‍ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ 87കാരിയായ ചാരുലത പട്ടേല്‍ ടീം ഇന്ത്യയ്ക്ക് പിന്തുണയറിച്ചെത്തിയത് വാര്‍ത്തയായിരുന്നു. ത്രിവര്‍ണപതാകയിലെ നിറങ്ങള്‍ക്കൊപ്പം ഇന്ത്യ എന്നെഴുതിയ സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റി വുവുസലയുമായാണ് ചാരുലത എത്തിയത്. താരങ്ങളെ കണ്ട് സംസാരിച്ച മുത്തശ്ശിയ്ക്ക് ക്യാപ്റ്റന്‍ കോഹ്‌ലി ഇന്ത്യ-ശ്രീലങ്ക മത്സര ടിക്കറ്റുകള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT