Sports

പഴങ്കഥയാക്കാന്‍ രോഹിത്തിനെ കാത്ത് 3 തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ ; നെഞ്ചിടിപ്പോടെ ആരാധകര്‍ 

THE CUE

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വ്യക്തിഗത സ്‌കോര്‍ സാധ്യമായാല്‍ രോഹിത് ശര്‍മയ്ക്ക് 3 സുപ്രധാന റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കാം. ഗ്രൂപ്പ് മത്സങ്ങളില്‍ ഇന്ത്യയുടെ അവസാനത്തേതാണ് ശനിയാഴ്ച ശ്രീലങ്കയ്‌ക്കെതിരെയുള്ളത്. ലീഡ്‌സിലാണ് മത്സരം. ഇന്ത്യ നേരത്തേ സെമി പ്രവേശം ഉറപ്പിച്ചിട്ടുണ്ട്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ സങ്കക്കാരയുമായി പങ്കിടുകയാണ് രോഹിത് ശര്‍മ. ഇരുവരുടെയും പേരില്‍ ഇപ്പോള്‍ 4 സെഞ്ച്വറികളാണുള്ളത്. ശ്രീലയ്‌ക്കെതിരെ 100 തികച്ചാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന് തന്റെ പേരില്‍ മാത്രമാക്കാം.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിന്റെ റെക്കോര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 2003 ലോകകപ്പില്‍ സച്ചിന്‍ 673 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 11 മത്സരങ്ങളില്‍ നിന്നായാണ് സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത്. എന്നാല്‍ രോഹിത് 7 മത്സരങ്ങളില്‍ ഇതുവരെ 544 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ 130 റണ്‍സ് നേടിയാല്‍ ഈ റെക്കോര്‍ഡ് രോഹിത്തിന് മറികടക്കാം. ഒപ്പം ഗ്രൂപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്റെ റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാകും. ഈ ലോകകപ്പില്‍ 90.66 ആണ് രോഹിത്തിന്റെ ആവറേജ്. 2015 ല്‍ സങ്കക്കാര കുറിച്ച 108.20 ആണ് ഇതുവരെയുള്ള റെക്കോര്‍ഡ്. തകര്‍പ്പന്‍ ഇന്നിംഗ്‌സ് കാഴ്ചവെയ്ക്കാനായാല്‍ ഈ റെക്കോര്‍ഡും രോഹിത്തിന് മുന്നില്‍ തകരും.

അതേസമയം ശ്രീലങ്കയ്‌ക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡാണ് രോഹിത്തിന്റേത്. 2014 ല്‍ കൊല്‍ക്കത്തയില്‍ ശ്രീലങ്കയ്‌ക്കെതിരെ 264 റണ്‍സ് അടിച്ച് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട് താരം. 2017 ല്‍ മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ 208 റണ്‍സ് നേടി ഒന്നില്‍കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടിയ റെക്കോര്‍ഡും രോഹിത് തന്റെ പേരിലാക്കിയിരുന്നു. ആകെ 3 ഡബിള്‍ സെഞ്ച്വറികള്‍ ഏകദിന ക്രിക്കറ്റില്‍ താരം ഇതിനകം നേടിയിട്ടുണ്ട്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT