Sports

അന്ന് വെള്ളിയുമായി ഗാട്‌ലിന് പിന്നില്‍, ഇന്ന് 9.76 സെക്കന്‍ഡില്‍ സ്വര്‍ണം നേടി ഗാട്‌ലിന് മുന്നില്‍ ; 23 കാരന്‍ കോള്‍മാന്‍ വേഗരാജാവ് 

THE CUE

അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാവ്. ഫൈനലില്‍ 9.76 സെക്കന്റില്‍ 100 മീറ്റര്‍ പിന്നിട്ടാണ് 23 കാരന്റെ സ്വര്‍ണ നേട്ടം. കരിയറിലെ മികച്ച സമയം കുറിക്കുകയായിരുന്നു കോള്‍മാന്‍. ഇത് ലോകത്തെ ഏറ്റവും മികച്ച ആറാമത്തെ സമയവുമാണ്. ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ കുറിച്ച 9.79 സെക്കന്‍ഡായിരുന്നു ഇതുവരെയുള്ള കോള്‍മാന്റെ മികച്ച സമയം.

9.88 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് കോള്‍മാന്‍ ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ 10 സെക്കന്‍ഡില്‍ താഴെ സമയമെടുത്തത് കോള്‍മാന്‍ മാത്രമായിരുന്നു. അമേരിക്കന്‍ താരവും കഴിഞ്ഞbതവണത്തെ ചാമ്പ്യനുമായ ജസ്റ്റിന്‍ ഗാട്‌ലിന്‍ വെള്ളി നേടി. 37 കാരനായ ഗാട്‌ലിന്‍ 9.89 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. 9.90 സെക്കന്‍ഡില്‍ ഓടിയെത്തിയ കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെയ്ക്കാണ് വെങ്കലം.

ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ജമൈക്കന്‍ താരം യൊഹാന്‍ ബ്ലെയ്ക്ക് അഞ്ചാം സ്ഥാനത്തൊതുങ്ങി. 2017 ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.92 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് ജസ്റ്റിന്‍ ഗാട്‌ലിന്‍ ചാമ്പ്യനായത്. അന്ന് ക്രിസ്റ്റ്യന്‍ കോള്‍മാന്‍ 9.94 സെക്കന്‍ഡുമായി വെള്ളി നേടിയിരുന്നു. ഉസൈന്‍ ബോള്‍ട്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളിയായിരുന്നു ഇവരുടെ കുതിപ്പ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT