ഫ്രാങ്ക് ലംപാഡ്  
Sports

ലംപാഡ് ചെല്‍സിയിലെത്തും?; പരിശീലകനെ വിട്ടുനല്‍കുമെന്ന സൂചന നല്‍കി ഡെര്‍ബി ക്ലബ്ബ്

THE CUE

ചെല്‍സിയുടെ റെക്കോഡ് ഗോള്‍ സ്‌കോറര്‍ ഫ്രാങ്ക് ലംപാഡ് പരിശീലകനായി സ്റ്റാംഫോഡ് ബ്രിഡ്ജില്‍ തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. തങ്ങളുടെ പരിശീലകനായ ലംപാഡുമായി സംസാരിക്കാന്‍ ഡെര്‍ബി കൗണ്ടി ക്ലബ്ബ് ചെല്‍സിയ്ക്ക് അനുമതി നല്‍കി.

ഇരു ക്ലബ്ബുകള്‍ക്കും പ്രീ സീസണ്‍ അടുത്തുവന്നുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് ചര്‍ച്ചകളില്‍ തീരുമാനമെടുക്കാന്‍ ചെല്‍സിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഡെര്‍ബി ക്ലബ്ബ്
2001ല്‍ സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തിയ ലംപാഡ് 648 മത്സരങ്ങളില്‍ ചെല്‍സി ജേഴ്‌സിയണിഞ്ഞു. 211 ഗോളുകളും ഇംഗ്ലീഷ് താരം നേടിയിട്ടുണ്ട്.

മുന്‍ മിഡ്ഫീല്‍ഡറായ ലംപാഡിന് വേണ്ടി ചെല്‍സി നീക്കം നടത്തുകയായിരുന്നു. മൗറീസിയോ സറി ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ ചേക്കേറിയതിന് പിന്നാലെയാണിത്. 2018 മെയ് 31നാണ് ലംപാഡ് രണ്ടാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ ഡെര്‍ബിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍. സെപ്തംബറില്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പിനിടെ ലംപാഡിന്റെ ഡെര്‍ബി ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചിരുന്നു. ഓള്‍ഡ്ട്രാഫോഡില്‍ ചുവന്ന ചെകുത്താന്‍മാരെ സമനിലയില്‍ തളച്ച ശേഷം പെനാല്‍റ്റിയിലാണ് ഡെര്‍ബി വിജയം കണ്ടത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT