ലയണല്‍ മെസ്സി 
Sports

‘ബുള്‍ ഷിറ്റ്’; സെമിയിലെ റഫറിയിങ്ങിനെതിരെ ആഞ്ഞടിച്ച് മെസ്സി; ‘എല്ലാം നിയന്ത്രിക്കുന്നത് ബ്രസീല്‍’

THE CUE

കോപ്പ അമേരിക്ക സെമി ഫൈനലില്‍ ആതിഥേയരായ ബ്രസീലിനോടേറ്റ തോല്‍വിയില്‍ റഫറിമാര്‍ക്കും സംഘാടകര്‍ക്കുമെതിരെ ആഞ്ഞടിച്ച് അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സി. തങ്ങള്‍ക്ക് അര്‍ഹമായ കോളുകള്‍ ഒഫീഷ്യലുകള്‍ നിഷേധിച്ചെന്ന് മെസ്സി മത്സരശേഷം പ്രതികരിച്ചു. വാര്‍ പോലും പരിഗണിക്കാത്തത് അവിശ്വസനീയമാണ്. എല്ലാം ബ്രസീലിന്റെ നിയന്ത്രണത്തില്‍ ആയതുകൊണ്ട് നീതി പ്രതീക്ഷിക്കുന്നില്ല. കളിക്കളത്തിലും പുറത്തും മാന്യമായ പെരുമാറ്റത്തിനും സംയമനത്തിനും പേരുകേട്ട ലോകഫുട്‌ബോളര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ 'ബുള്‍ ഷിറ്റ്' എന്ന വാക്ക് രണ്ട് വട്ടം പ്രയോഗിച്ചു.

ഈ കോപ്പയില്‍ ഒഫീഷ്യല്‍സ് ബുള്‍ഷിറ്റ് കോളുകള്‍ കൊണ്ട് മടുത്തിട്ടുണ്ട്. അവര്‍ വാര്‍ പോലും പരിഗണിച്ചില്ല. അവിശ്വസനീയമായിരുന്നു അത്.
മെസ്സി

മത്സരത്തില്‍ എല്ലായ്‌പ്പോഴും അങ്ങനെ തന്നെയായിരുന്നു. അത് 'ബുള്‍ ഷിറ്റ്' (അസംബന്ധം) ആയിരുന്നു. കളിയില്‍ മുഴുവന്‍ അവര്‍ അത് ചെയ്തുകൊണ്ടിരുന്നു. ഇത് പൊറുക്കാനാകില്ല. ഇത് പരിശോധിക്കപ്പെടേണ്ട വിഷയം തന്നെയാണ്. ഇത്തരം റഫറിമാര്‍ക്കെതിരെ കോപ്പ അമേരിക്ക ഫെഡറേഷന്‍ എന്തെങ്കിലും നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മെസ്സി പ്രതികരിച്ചു.

റഫറി റൊഡ്ഡി സംബ്രാനോ അര്‍ജന്റീനയ്ക്ക് രണ്ട് പെനാല്‍റ്റികള്‍ നിഷേധിച്ചെന്നും വീഡിയോ അസിസ്റ്റന്റ് സൗകര്യം ഉപയോഗപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഞങ്ങള്‍ മുന്നേറാനും അഡ്വാന്‍സ് ചെയ്യാനും ശ്രമിച്ചു പക്ഷെ ഒഫീഷ്യല്‍സ് ഞങ്ങള്‍ക്കെതിരെ വഞ്ചനാപരമായ നീക്കം നടത്തി. അവര്‍ എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ബ്രസീലാണ് എല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ട് വളരെ സങ്കീര്‍ണ്ണമാണ് അത്.
മെസ്സി

എങ്കിലും ഞങ്ങള്‍ ഒന്നിലും നിരാശപ്പെടേണ്ട കാര്യമില്ല. അത് സംഭവിച്ചില്ല, ഞങ്ങള്‍ക്ക് ദൗര്‍ഭാഗ്യമായിരുന്നു. ഞങ്ങള്‍ നന്നായി കളിച്ചതുകൊണ്ടാണ് ഞാന്‍ അസ്വസ്ഥനാകുന്നത്. ഇങ്ങനെയല്ലായിരുന്നു ഈ മത്സരം അവസാനിക്കേണ്ടിയിരുന്നത്. മികച്ച ടീം അവരായിരുന്നില്ലെന്നും മെസ്സി പറഞ്ഞു.

അര്‍ജന്റീനിയന്‍ ടീമില്‍ അഞ്ച് പേരും ബ്രസീല്‍ ടീമില്‍ രണ്ടുപേരുമാണ് മഞ്ഞക്കാര്‍ഡ് കണ്ടത്.

റഫറി നിന്ന സംബ്രാനോ ഇത്തരം മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ യോഗ്യത പോലുമില്ലാത്ത ആളാണെന്ന് ആല്‍ബിസെലസ്റ്റെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയും പ്രതികരിച്ചു. ആരാധരെക്കൂടാതെ ഫുട്‌ബോള്‍ വിദഗ്ധരും മത്സരനിയന്ത്രണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

എതിരില്ലാത്ത രണ്ട് ഗോളിനാണ് കാനറികള്‍ അയല്‍ക്കാരെ തോല്‍പിച്ചത്. ആതിഥേയര്‍ 19-ാം മിനുട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസ് നേടിയ ഗോളിലൂടെ മുന്നിലെത്തി. 71-ാം മിനുട്ടിലെ പ്രത്യാക്രമണത്തില്‍ ഫിര്‍മിന്യോ ലീഡ് ഇരട്ടിപ്പിച്ചു.

ഭീഷ്മർ ടീം വീണ്ടും ഒന്നിച്ചതെന്തിന്? ആകാംക്ഷയുണർത്തി പുതിയ വീഡിയോ പുറത്ത്

ജനനായകന് പ്രദർശനാനുമതി; U / A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സ്റ്റൈലിഷ് നൃത്തച്ചുവടുകളുമായി ഇഷാൻ ഷൗക്കത്ത്, കിടിലൻ പ്രോമോ വീഡിയോ ഗാനവുമായി ' ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടീം

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT