Sports

ഏഷ്യാ കപ്പ് ഫൈനൽ: ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം; എട്ടാം കിരീടം

ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. ശ്രീലങ്കയെ 50 റൺസിന്‌ പുറത്താക്കിയാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. ഏഷ്യാകപ്പിൽ ഇന്ത്യയുടെ എട്ടാമത് കിരീടമാണിത്. ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഇഷാൻ കിഷൻ 23റൺസും ശുഭ്മാൻ ഗിൽ 27 റൺസും നേടി. ഏഴാം ഓവറിൽ തന്നെ ഇന്ത്യ ലക്‌ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. കേവലം 50 റൺസിൽ ശ്രീലങ്ക കൂടാരം കയറി. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ചയാണിത്. ഒരോവറിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ പ്രകടനമാണ് ശ്രീലങ്കയുടെ നട്ടെല്ലൊടിച്ചത്.

ആദ്യ ഓവറിൽ കുശാൽ പെരേരയെ കെ.എൽ രാഹുലിന്റെ കയ്യിലെത്തിച്ച് ബുംറയിലൂടെ തുടങ്ങിയ ഇന്ത്യൻ ആക്രമണം പിന്നീട് സിറാജ് ഏറ്റെടുക്കുകയായിരുന്നു. ഇന്നിംഗ്‌സിലെ നാലാം ഓവറിൽ നാല് വിക്കറ്റുകളാണ്‌ സിറാജ് കൊയ്തത്. നിസ്സംഗ, സമരവിക്രമ,അസലങ്ക,ഡിസിൽവ എന്നിവരാണ് ആ ഓവറിൽ പുറത്താക്കപ്പെട്ടത്. അതോടെ നിവരാൻ കഴിയാത്ത വിധം ശ്രീലങ്ക മൂക്കുകുത്തി. വാലറ്റത്തിനെ വീഴ്ത്തിയത് ഹർദ്ദിക്ക് പാണ്ട്യ ആയിരുന്നു. ബുംറ ഒരു വിക്കറ്റും, സിറാജ് ആറ് വിക്കറ്റും ഹർദ്ദിക്ക് മൂന്ന് വിക്കറ്റും വീഴ്ത്തി. ഏഷ്യാ കപ്പിലെ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനവും സിറാജ് സ്വന്തമാക്കി.

രണ്ടായിരത്തിൽ ഷാർജയിൽ വെച്ച് നടന്ന കൊക്കോകോള കപ്പിൽ ശ്രീലങ്കക്കെതിരെ 54 റൺസിന്‌ പുറത്തായതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ബാറ്റിങ് തകർച്ച. അതിനാണ് രോഹിത് ശർമയും സംഘവും ശ്രീലങ്കയിൽ മറുപടി കൊടുത്തിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT