POPULAR READ

സക്കറിയയുടെ മമ്മൂട്ടി ചിത്രം അടുത്ത വര്‍ഷം, കുഞ്ചാക്കോ ബോബന്‍ നായകനായ സിനിമയും

സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലവ് സ്റ്റോറി എന്നീ സിനിമകള്‍ക്ക് ശേഷം സക്കറിയ മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രം അടുത്ത വര്‍ഷം തുടങ്ങുമെന്ന് സക്കറിയ. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സിനിമയും ആലോചനയിലുണ്ട്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മുന്‍നിര താരങ്ങളും ഈ സിനിമയിലുണ്ടാകും.

സ്വന്തം ബാനറില്‍ ഒരുങ്ങുന്ന മോമോ ഇന്‍ ദുബൈ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദുബായിലാണ് സക്കറിയ. അനീഷ് ജി മേനോന്‍, അനു സിതാര, അജു വര്‍ഗീസ് എന്നിവരാണ് മോമോ ഇന്‍ ദുബായിലെ താരങ്ങള്‍. മാധ്യമം അഭിമുഖത്തിലാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ച് സക്കറിയ സംസാരിച്ചത്.

നവാഗതനായ അമീന്‍ അസ്‌ലം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹലാല്‍ ലവ് സ്‌റ്റോറിയുടെ സഹരചയിതാവ് കൂടിയായ ആഷിഫ് കക്കോടിയും സക്കറിയയും ചേര്‍ന്നാണ് തിരക്കഥ. പി.ബി അനീഷും ഹാരിസ് ദേശവും സഹനിര്‍മ്മാതാക്കളാണ്. തിയറ്റര്‍ റിലീസാണ് മോമോ ഇന്‍ ദുബൈ.

ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, പാര്‍വതി, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. മുഹസിന്‍ പരാരിയുടേതായിരുന്നു തിരക്കഥ.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT