POPULAR READ

'രോമമുള്ള കയ്യും എന്റെ നിറവും എവിടെ' ; ഗൃഹലക്ഷ്മിയുടെ 'മിനുക്കുപണി'ക്കെതിരെ കനി കുസൃതി

തന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ ഗൃഹലക്ഷ്മി 'മിനുക്കുപണി' നടത്തിയതിനെതിരെ നടി കനി കുസൃതി. ഗൃഹലക്ഷ്മി ദ്വൈവാരികയുടെ ഈ ലക്കത്തില്‍ കനി കുസൃതിയുടേതാണ് മുഖചിത്രം. രോമമുള്ള കൈയും എന്റെ യഥാര്‍ത്ഥ നിറവും എവിടെയെന്ന് ഈ ലക്കത്തിന്റെ കവര്‍ പേജ് ഇന്‍സ്റ്റ സ്റ്റോറിയാക്കി നടി ചോദിക്കുന്നു. എന്റെ സ്‌കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നു. ഷൂട്ടിന് മുന്‍പ് തന്നെ ഇക്കാര്യത്തിലുള്ള എന്റെ നിലപാട് ചര്‍ച്ച ചെയ്തതാണ്. കുറഞ്ഞത് ഈ ഫോട്ടോയെങ്കിലും നിങ്ങള്‍ നീതി പുലര്‍ത്തി. കവറിലെ ഫോട്ടോ മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ടാണ് - നടി ചോദിക്കുന്നു.

താന്‍ എങ്ങനെയാണോ അതേ രീതിയില്‍ തന്നെ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നാണ് കനി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ഷൂട്ടിന് മുന്‍പേ വ്യക്തമാക്കിയതാണെന്നും നടി വ്യക്തമാക്കുന്നു. 'മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക' എന്ന തലക്കെട്ടിലാണ് കനിയുടെ അഭിമുഖം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അത്തരമൊരു തലക്കെട്ടിലുള്ള അഭിമുഖം ഉള്‍പ്പെടുത്തിയ ലക്കത്തിന്റെ കവറിലാണ് ഗൃഹലക്ഷ്മി കൃത്രിമമായി മിനുക്കുപണികള്‍ നടത്തിയത്. വിഷയത്തില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അവര്‍. ജാതിമതലിംഗവര്‍ഗവര്‍ണ വിവേചനങ്ങള്‍ക്കെതിരെ എന്നും ശക്തമായ നിലപാടുയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് കനി കുസൃതി.

Where is my Hairy Arm And Skin Tone ? Kani kusruti to Grihalakshmi over the Change in Cover Photo

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT