POPULAR READ

അധികാരത്തിലെത്തിയാല്‍ ബംഗാള്‍ പൊലീസിനെക്കൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്ന് ബിജെപി നേതാവ്

2021 ല്‍ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പൊലീസുകാരെക്കൊണ്ട് ഷൂ നക്കിപ്പിക്കുമെന്ന് വിവാദ പരാമര്‍ശവുമായി പാര്‍ട്ടി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാജു ബാനര്‍ജി. ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും മമത ബാനര്‍ജി ഭരണത്തില്‍ സംസ്ഥാനത്ത് ഗുണ്ടാ രാജാണെന്നും രാജു ബാനര്‍ജി ആരോപിച്ചു.

എന്താണ് പശ്ചിമബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് നോക്കൂ. ഗുണ്ടാരാജ് ഇങ്ങനെ തുടരുമോ. പൊലീസുകാര്‍ ഒരു സഹായവും നല്‍കുന്നില്ല. അത്തരം പൊലീസുകാരെക്കൊണ്ട് എന്താണ് ചെയ്യിപ്പിക്കേണ്ടത്. നമ്മുടെ ബൂട്ടുകള്‍ നക്കിപ്പിക്കും- ഇങ്ങനെയായിരുന്നു രാജു ബാനര്‍ജിയുടെ അധിക്ഷേപ പരാമര്‍ശം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദുര്‍ഗാപൂരില്‍ ബിജെപി വേദിയിലായിരുന്നു വിവാദ പ്രസ്താവന. തൃണമൂല്‍ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് ആരോപിച്ച് ബിജെപി പ്രചരണം നടത്തിവരികയാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാനം തീരെ പിന്നോക്കമാണെന്ന് കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയയും ആരോപിച്ചിരുന്നു.

We Will Make Bengal police Lick Boots , Says Bjp state Wise President Raju Banerjee

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT