POPULAR READ

ഒരു വാക്ക് കൊണ്ട് പോലും മോഹന്‍ലാലിനെ ആ സിനിമ പരിഹസിച്ചിട്ടില്ല, വിനയന്‍ അഭിമുഖം

THE CUE

സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ മോഹന്‍ലാലിനെ കളിയാക്കാന്‍ ചെയ്തത് ആയിരുന്നില്ലെന്ന് വിനയന്‍. മോഹന്‍ലാലിനോട് സാദൃശ്യമുള്ള കാവാലം ശശികുമാറിനെ കേന്ദ്രകഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്ത സിനിമയാണ് സൂപ്പര്‍സ്റ്റാര്‍. ദ ക്യു അഭിമുഖത്തിലാണ് വിനയന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് സംസാരിക്കുന്നത്.

വിനയന്‍ അഭിമുഖം പൂര്‍ണരൂപം ഇവിടെ കാണാം

സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തത് കാരണമാണ് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടാത്തതെന്ന പ്രചരണം വ്യാജമായിരുന്നുവെന്നും വിനയന്‍. സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയെക്കുറിച്ച് മോഹന്‍ലാലിനോട് സംസാരിച്ചിട്ടുണ്ട്. വിനയന്‍ എന്നോട് എപ്പോഴെങ്കിലും ഡേറ്റ് ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു ലാലിന്റെ മറുപടി. 2020ല്‍ മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാനൊരുങ്ങുകയാണ് വിനയന്‍.

ശ്രീനിയുടെ ഒരു സിനിമയില്‍ പറഞ്ഞതിന്റെ ആയിരത്തിലൊന്നുപോലും മോഹന്‍ലാലിനെക്കുറിച്ച് എന്റെ ആ സിനിമയിലില്ല. എന്നിട്ടും മോഹന്‍ലാലിനെ കളിയാക്കിയെന്ന് ആരോപണം വന്നു. ഒരിടത്തും ഒരു വാക്കുകൊണ്ടുപോലും കളിയാക്കിയിട്ടില്ല. അത് ആരുടെയും കാലില്‍പിടിച്ച് ഞാന്‍ പറയാന്‍ പോയതുമില്ല. ഞാന്‍ എന്റെ വഴിക്ക് പോവുകയായിരുന്നു.
വിനയന്‍

താണ്ഡവം എന്ന സിനിമയുടെ സമയത്ത് മോഹന്‍ലാലുമായി ചേര്‍ന്ന് ഒരു സിനിമ ആലോചിച്ചിരുന്നുവെന്നും വിനയന്‍. ത്രില്ലടിപ്പിക്കുന്ന ഒരു കഥ വേണമെന്നാണ് ഒന്നിച്ചുള്ള സിനിമയക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതെന്ന് വിനയന്‍.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT