POPULAR READ

‘പശുഭക്തരുടെ വികാരം മുറിപ്പെട്ടു’, കേരള ടൂറിസം ബീഫ് ഫ്രൈ ട്വീറ്റിനെതിരെ വിശ്വഹിന്ദുപരിഷത്

THE CUE

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്ത ചിത്രത്തിനെതിരെ വിശ്വഹിന്ദുപരിഷത്. ബീഫ് ഉലര്‍ത്തിന്റെ ചിത്രവും പാചകക്കൂട്ടും ഫോട്ടോ സഹിതം പരിചയപ്പെടുത്തുന്ന ട്വീറ്റ് കേരള ടൂറീസം ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ കേരളത്തിന് പുറത്തുനിന്നടക്കം സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ വിനോദ സഞ്ചാരത്തെയാണോ, ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നതെന്ന് ടൂറിസം പോസ്റ്റ് റീ ട്വീറ്റ് ചെയ്ത് വിഎച്ച്പി വക്താവ് വിനോദ് ബല്‍സാല്‍ ചോദിക്കുന്നു. കോടിക്കണക്കിന് പശുവിശ്വാസികളുടെ വികാരം മുറിപ്പെടുത്തുന്നതല്ലേ ഇതെന്നും, ശങ്കരാചാര്യരുടെ പുണ്യഭൂമിയില്‍ നിന്ന് തന്നെയാണോ ഇത്തരമൊരു ട്വീറ്റ് എന്നും ബന്‍സല്‍.

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോട് ടൂറിസം വകുപ്പിനെ ഉപദേശിക്കണമെന്നും വിനോദ് ബന്‍സല്‍ ആവശ്യപ്പെടുന്നു. 2020 ജനുവരി 15ന് കേരളാ ടൂറിസം ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്ത ചിത്രവും കുറിപ്പും ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് 2,200 പേര്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്, 8200 പേരുടെ ലവ് റിയാക്ഷനും ഉണ്ട്. കേരളം ഹിന്ദുക്കള്‍ക്കുള്ള ഇടമല്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്നാണ് സംഘ് അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ പ്രചരണം.

മലയാളിയുടെ പൊറോട്ടാ-ബീഫ് ഭ്രമത്തെയും കോമ്പിനേഷനെയും വിശദീകരിച്ച് നിരവധി മലയാളി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിദ്വേഷ കാമ്പയിന് മറുപടി നല്‍കുന്നുണ്ട്. കേരളത്തില്‍ ബീഫ് നിരോധിക്കണമെന്നും, പന്നിയിറച്ചി സമാന്തരമായി പ്രചരിപ്പിക്കണമെന്നും തുടങ്ങിയ ആഹ്വാനം ട്വിറ്ററില്‍ വരുന്നുണ്ട്. ബീഫ് ഫ്രൈ പാചകക്കൂട്ടിനെതിരെ മതവും ഗോമാതാ പ്രചരണവും നടത്തുന്നവരില്‍ ഏറെയും കേരളത്തിന് പുറത്തുള്ളവരാണ്. ടിപ്പു സുല്‍ത്താന്‍ ബീഫ് നിര്‍ബന്ധിച്ച് കഴിപ്പിച്ച് മലയാളികളെ വ്യാപകമായി മതംമാറ്റിയെന്ന വ്യാജപ്രചരണവും തകൃതിയായി ട്വിറ്ററില്‍ ഉണ്ട്.

ബീഫ് ഫ്രൈയുടെ രുചിയും പ്രത്യേകതയും വിവരിച്ചാണ് മലയാളി ട്വിറ്റര്‍ ഹാന്‍ഡില്‍ കേരളാ ടൂറിസത്തിനെതിരായ കാമ്പയിനെ നേരിടുന്നത്. പോര്‍ക്ക് ഫ്രൈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ച് സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ ഹാന്‍ഡില്‍ രംഗത്തുവന്നിട്ടുണ്ട്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT