POPULAR READ

ദി അല്‍മിറ ; വനിതകളുടെ മനോനിലകള്‍ അവതരിപ്പിക്കുന്ന ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍

കൊവിഡ് കാലത്ത് സ്ത്രീകളുടെ പലതരം മനോനിലകള്‍ അവതരിപ്പിക്കുന്ന ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ പ്രൊജക്ടുമായി ശര്‍മിള നായര്‍. ദി അല്‍മിറയെന്നാണ് പേര്. അലമാരയില്‍ സ്ത്രീഭാവങ്ങള്‍ അവതരിപ്പിക്കുന്നതാണ് ദി അല്‍മിറ. സ്ത്രീകളുടെ പരിമിതമായ ഇടങ്ങളെ ദ്യോതിപ്പിക്കുന്ന മെറ്റഫര്‍ ആണ് ദി അല്‍മിറയെന്ന് ശര്‍മിള പറയുന്നു. മനസ്സിന്റെ ചലനങ്ങളും വ്യവഹാരങ്ങളും പൂര്‍ണമായി വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാനാകണമെന്നില്ല. അങ്ങനെയാണ് കോവിഡ് കാലഘട്ടത്തില്‍ സ്ത്രീകളുടെ മാനസികാവസ്ഥകള്‍ അല്‍മിറയില്‍ തെളിഞ്ഞുവരുന്നത്.

വരന്റെ വീട്ടിലേക്കയക്കപ്പെട്ട മകളെ കാണാന്‍ ചെല്ലുന്ന കുടുംബാംഗങ്ങള്‍ അലമാര സമ്മാനിക്കുന്ന ചടങ്ങുണ്ട് ചിലയിടങ്ങളില്‍. ഇത് ക്രമേണ അവളുടെ സ്വകാര്യജീവിതത്തിന്റെ ഭാഗമായി മാറുന്നു. അവളുടെ സന്തോഷങ്ങളും, സങ്കടങ്ങളും, ഭയങ്ങളും, ആകുലതകളും, രഹസ്യങ്ങളുമൊക്കെ കാത്തു സൂക്ഷിക്കുന്ന ഒരു അല്‍മിറ. ഇത്തരത്തിലുള്ള ഒരു അല്‍മിറ മിക്കവരുടെയും ജീവിതത്തിലുണ്ടാവുമെന്ന് ശര്‍മിള പറയുന്നു. ഇതേ അല്‍മിറയുടെ സ്വകാര്യയിടത്തിലേക്കു തന്നെയാണ് പുരുഷാധിപത്യസമൂഹം കൈകടത്തുന്നത്. സന്തോഷം, വിഷാദം, കോപം തുടങ്ങി എട്ട് മനോനിലകളാണ് ഫാഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, സോളോ പെര്‍ഫോര്‍മന്‍സ്, കവിത, സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്നീ കലകള്‍ ചേരുന്ന 'ദി അല്‍മിറ' എന്ന ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റാളേഷന്‍ പ്രൊജക്റ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശര്‍മിളയുടെ 'റെഡ് ലോട്ടസ് ' എന്ന ഓണ്‍ലൈന്‍ ഫാഷന്‍ ബുട്ടീക്കിന്റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് പേജുകളിലാണ് ദി അല്‍മിറ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ റിലീസ് ചെയ്തിരിക്കുന്നത്. കൊവിഡാനന്തരകാലത്ത് 'ദി അല്‍മിറ' ആര്‍ട്ട് ഗ്യാലറിയില്‍ അവതരിപ്പിക്കപ്പെടാന്‍ പറ്റുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ശര്‍മിള. അലമാരക്കുള്ളില്‍ സോളോ പെര്‍ഫോമന്‍സ് ചെയ്തിരിക്കുന്നത് നര്‍ത്തകിയായ രമ്യ സുവിയാണ്. രതീഷ് രവീന്ദ്രന്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിര്‍വഹിച്ചിരിക്കുന്നു. ഇത്തരത്തില്‍ മള്‍ട്ടി-ഡിസിപ്ലിനറിയായ ഒരു ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ആദ്യമായാണ് കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.ശര്‍മിള നേരത്തേ 'മഴവില്‍ കളക്ഷന്‍', '18 ഷെയ്ഡ്‌സ് ഓഫ് ബ്ലാക്ക് ' എന്നീ ഫാഷന്‍ ആര്‍ട്ട് പ്രൊജക്ടുകള്‍ വിജയകരമായി അവതരിപ്പിച്ചിരുന്നു.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT