POPULAR READ

'സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളെ'ക്കുറിച്ച് മാധ്യമ ചർച്ചയൊന്നും ഉണ്ടാവാറില്ല: സുനില്‍ പി ഇളയിടം

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തിരുവോണ ദിവസം ഡിവൈഎഫ്‌ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ജനാധിപത്യവാദികള്‍ രംഗത്ത് വരണമെന്ന് എഴുത്തുകാരന്‍ സുനില്‍ പി ഇളയിടം. കോണ്‍ഗ്രസ് ക്രിമിനലുകളാണ് ഇവരെ കൊലപ്പെടുത്തിയതെന്നും സുനില്‍ ഇളയിടം. മൊയാരത്ത് ശങ്കരന്റെ കൊലപാതകം മുതല്‍ ആരംഭിച്ചതാണ്. പിന്നീട് ചീമേനിയടക്കം എത്രയോ കൊലകള്‍. എങ്കിലും 'സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ 'ക്കുറിച്ച് മാധ്യമ ചര്‍ച്ചയൊന്നും ഉണ്ടാവാറില്ല. അവരുടെ 'ജനാധിപത്യബോധ' ത്തിന്റെ കനത്ത മൗനത്തില്‍ ആ കൊലകളെല്ലാം മുങ്ങിത്താണു. ഇതിനെയും അങ്ങനെ മുക്കിത്താഴ്ത്താന്‍ അവര്‍ കഴിയുന്ന പോലെ ശ്രമിക്കുമെന്നും സുനില്‍ പി ഇളയിടം വിമര്‍ശിക്കുന്നു.

സുനില്‍ പി ഇളയിടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവോണത്തലേന്ന് രണ്ടു സഖാക്കളെ കൂടി കോൺഗ്രസ്സ് ക്രിമിനലുകൾ കൊലപ്പെടുത്തിയിട്ടുണ്ട്.
സഖാവ് ഹഖ്മുഹമ്മദിനെയും
സഖാവ് മിഥിലാജിനെയും.
സഖാവ് സിയാദിനെ കൊല ചെയ്തിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല.

ജനാധിപത്യവാദികൾ ഈ ഹീന തയ്ക്കെതിരെ രംഗത്തുവരണം.

മൊയാരത്ത് ശങ്കരൻ്റെ കൊലപാതകം മുതൽ ആരംഭിച്ചതാണ്. പിന്നീട് ചീമേനിയടക്കം എത്രയോ കൊലകൾ. എങ്കിലും "സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളെ "ക്കുറിച്ച് മാധ്യമ ചർച്ചയൊന്നും ഉണ്ടാവാറില്ല. അവരുടെ "ജനാധിപത്യബോധ" ത്തിൻ്റെ കനത്ത മൗനത്തിൽ ആ കൊലകളെല്ലാം മുങ്ങിത്താണു. ഇതിനെയും അങ്ങനെ മുക്കിത്താഴ്ത്താൻ അവർ കഴിയുന്ന പോലെ ശ്രമിക്കും.

സഖാവ് ഹഖ് മുഹമ്മദിനും
സഖാവ് മിഥിലാജിനും
അന്ത്യാഭിവാദ്യങ്ങൾ !

ഡിവൈഎഫ്‌ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി 12.30ഓടെ വെട്ടിക്കൊലപ്പെടുത്തിയത്. വെഞ്ഞാറമ്മൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

രാഷ്ട്രീയ കൊലപാതകമാണെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ആസൂത്രിത കൊലപാതകമാണെന്ന് സിപിഐഎം ആരോപിച്ചു. കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപിച്ചിട്ടുണ്ട്.

സംഭവത്തില്‍ പിടിയിലായ രണ്ടുപേര്‍ കഴിഞ്ഞ മേയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ്. ഒരുമാസം മുന്‍പാണ് ഇവര്‍ ജയിലില്‍നിന്ന് ഇറങ്ങിയത്. ഹഖ് മുഹമ്മദിനെയാണ് സംഘം ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT