POPULAR READ

ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം വ്യാജഅക്കൗണ്ടും പണപ്പിരിവും, സൈബര്‍ പൊലീസില്‍ പരാതി

സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളുടെ ഉള്‍പ്പെടെ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വ്യാപകമായി പണം തട്ടുന്ന സംഘത്തിനെതിരെ നേരത്തെ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സംവിധായകനും നിര്‍മ്മാതാവും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പണപ്പിരിവിന് ശ്രമം. സംഗീത സംവിധായകന്‍ എ.ടി.ഉമ്മറിന്റെ മകനോട് ഇന്‍ബോക്‌സില്‍ തന്റെ ബാല്യകാല സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ പതിനായിരമോ, പതിനയ്യായിരമോ സംഭാവന നല്‍കണമെന്ന സന്ദേശം അയച്ചതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തുവന്നത്. സന്ദേശം കിട്ടിയതിന് പിന്നാലെ അമര്‍ ഇലാഹി ശ്രീകുമാരന്‍ തമ്പിയെ ബന്ധപ്പെട്ടു. വ്യാജപ്രൊഫൈലാണെന്ന് മനസിലാക്കി. സൈബര്‍ പൊലീസില്‍ പരാതിപ്പെട്ടതായും ശ്രീകുമാരന്‍ തമ്പി.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് കുറിപ്പ്

വ്യാജ പ്രൊഫൈലുകൾ---സൂക്ഷിക്കുക.!!

INSTAGRAM---ൽ എനിക്ക് അക്കൗണ്ട് ഇല്ല. ഞാൻ ഇന്നേവരെ അതു വഴി ആർക്കും മെസ്സേജ് അയച്ചിട്ടുമില്ല. എന്നാൽ ഏതോ ഒരു ക്രിമിനൽ എന്റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിനെ എന്റെ പ്രൊഫൈൽ ആയി തെറ്റിദ്ധരിച്ച് പിൻതുടരുന്നവർക്കു ഞാൻ അയക്കുന്ന മട്ടിൽ സന്ദേശങ്ങൾ അയക്കുകയും കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ സഹായിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഫേസ് ബുക്കിൽ മുമ്പ് ഞാൻ പോസ്റ്റ് ചെയ്ത പ്രൊഫൈൽ ഫോട്ടോ ആണ് ഈ ക്രിമിനൽ ഉപയോഗിച്ചിട്ടുള്ളത്.
മ്യൂസിക് ഡയറക്ടർ എ.ടി.ഉമ്മറിന്റെ മകൻ അമർ ഇലാഹി ഈ സന്ദേശം കിട്ടിയപ്പോൾ എന്നെ ഫോണിൽ വിളിച്ചതുകൊണ്ടാണ് എനിക്ക് ഈ വ്യാജ പ്രൊഫൈലിനെ ക്കുറിച്ച് അറിയാൻ കഴിഞ്ഞത് .എന്റെ മറ്റൊരു സുഹൃത്ത് തന്ത്രപൂർവ്വം ഈ ക്രിമിനലിനോട് പണം അയക്കേണ്ട അക്കൗണ്ട് നമ്പർ ചോദിച്ചപ്പോൾ " അത് എന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ അയച്ചാൽ മതി" എന്നു പറഞ്ഞ് നൽകിയ അക്കൗണ്ട് വിവരം ഞാൻ താഴെ കൊടുക്കുന്നുണ്ട്. ഞാൻ തിരുവനന്തപുരം സൈബർ പോലീസിൽ പരാതി കൊടുക്കുകയും അവർ പെട്ടെന്ന് തന്നെ നടപടിയെടുക്കുകയും ചെയ്തു. ഫേസ്ബുക് അധികാരികളുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം-ൽ നിന്ന് എന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് നീക്കം ചെയ്യിച്ചു. ഈ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഈ ക്രിമിനലിനെ കണ്ടുപിടിക്കാൻ സൈബർ പോലീസ്ശ്രമിച്ചു കൊണ്ടിരിക്കയാണ്. ഒരു വ്യക്തിയല്ല; വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഒരു റാക്കറ്റ് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നാണ് പോലീസ് കരുതുന്നത്. ദയവായി എന്റെ സുഹൃത്തുക്കൾ കരുതിയിരിക്കുക. നാളെ ഇത് നിങ്ങൾക്കും സംഭവിക്കാം.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. മെസ്സേജിലൂടെ ഏത് ആവശ്യത്തിന് ആരു ചോദിച്ചാലും പണം അയക്കാതിരിക്കുക.
പെട്ടെന്നു തന്നെ നടപടിയെടുത്ത തിരുവനന്തപുരം സൈബർ പോലീസ് അധികാരികൾക്കു ഞാൻ നന്ദി പറയുന്നു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT