POPULAR READ

ആമസോണ്‍ പാക്കേജില്‍ നിന്ന് പുറത്തു വന്നത് മൂര്‍ഖന്‍ പാമ്പ്; വീഡിയോ വൈറല്‍, ഖേദം പ്രകടിപ്പിച്ച് കമ്പനി

ആമസോണില്‍ നിന്ന് എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത സ്ത്രീക്ക് പാക്കേജില്‍ നിന്ന് കിട്ടിയത് ജീവനുള്ള വിഷപ്പാമ്പിനെ. ബംഗളൂരു സര്‍ജാപൂര്‍ റോഡില്‍ താമസിക്കുന്ന യുവതിക്കാണ് ആമസോണ്‍ പാക്കേജില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കിട്ടിയത്. പാക്കേജ് ടേപ്പില്‍ ഒട്ടിയ നിലയിലായിരുന്നതിനാല്‍ കടിയേറ്റില്ല. ഞെട്ടിത്തരിച്ച സ്ത്രീയും ഭര്‍ത്താവും പാമ്പിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുകയും അത് വൈറലായി മാറുകയും ചെയ്തു.

ഡെലിവറി ബോയ് പാക്കേജ് തങ്ങള്‍ക്ക് നേരിട്ട് കൈമാറുകയായിരുന്നെന്നും പാക്ക് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടതെന്നും ദമ്പതികള്‍ പറഞ്ഞു. എല്ലാം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും അവര്‍ വ്യക്തമാക്കി. പാമ്പിനെ പിന്നീട് പിടികൂടി നഗരത്തിന് പുറത്ത് വിട്ടയച്ചു. സംഭവത്തില്‍ ആമസോണിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. നിരുത്തരവാദപരമായ നടപടിയെന്ന് നിരവധി പേര്‍ കുറിച്ചു.

ദമ്പതികള്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ ആമസോണ്‍ തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കിയവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിഷയത്തില്‍ പരിശോധന നടത്തും. തങ്ങളുടെ ടീം ദമ്പതികളെ സമീപിക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഇഷ്ടികയും കല്ലും ലഭിച്ച സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് പാക്കേജില്‍ ഒരു വിഷപ്പാമ്പിനെ ലഭിക്കുന്നത്.

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT