POPULAR READ

പ്രളയസമയത്ത് സഹായിച്ചവരാണ് മറക്കാന്‍ പാടില്ലല്ലോ?, മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

THE CUE

ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ കുടുംബങ്ങള്‍ക്ക് കഴിയും വിധം സഹായം നല്‍കിയെന്ന് പണ്ഡിറ്റ് പറയുന്നു.

ട്രോളിങ് നിരോധനം കാരണം മല്‍സ്യ തൊഴിലാളികള്‍ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ പ്രളയ സമയത്തൊക്കെ നമ്മളെ ഒരുപാട് സഹായിച്ച മത്സ്യ തൊഴിലാളികള് അവരുടെ വേദനകളും, പ്രയാസങ്ങളും നമ്മുടെ ഫേസ്ബുക്കിലൂടെ എന്നെ അറിയിക്കുകയായിരുന്നു.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാനായി പോയതെന്ന് പണ്ഡിറ്റ്. ഈ പ്രദേശത്തെ പീടിക നടത്തുന്ന രോഗിയായ സഹോദരന് കട നടത്താനും സഹായം നല്‍കിയതായി പണ്ഡിറ്റ്. വ്യക്തിപരമായ സാമ്പത്തിക ഞെരുക്കം ഉള്ളതിനാല്‍ വലിയ തോതില്‍ സാമ്പത്തികമായി സഹായിക്കാനായില്ലെന്നും സാധിക്കുന്നവര്‍ ഇവിടെ നേരിട്ടെ്ത്തി സഹായിക്കാന്‍ ശ്രമിക്കണമെന്നും പണ്ഡിറ്റ്.

നേരത്തെ വിഷു ആഘോഷത്തിന് അട്ടപ്പാടിയിലെത്തി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സന്തോഷ് പണ്ഡിറ്റ് മുന്നിട്ടിറങ്ങിയിരുന്നു. ദുരന്തമുഖത്ത് നേരിട്ടെത്തി തന്നാല്‍ കഴിയും വിധം സഹായിക്കുന്ന നടനുമാണ് സന്തോഷ് പണ്ഡിറ്റ്. ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശം നേരിട്ട തമിഴ്‌നാട്ടിലും സന്തോഷ് സേവന സഹായവുമായി എത്തിയിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT