POPULAR READ

രാജീവ് മസന്ദ് നിരൂപണവും ജേണലിസവും അവസാനിപ്പിച്ചു, ഇനി കരണ്‍ ജോഹറിനൊപ്പം

ബോളിവുഡ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ രാജീവ് മസന്ദ് നിരൂപണവും മാധ്യമപ്രവര്‍ത്തനവും അവസാനിപ്പിച്ചു. കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ടാലന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായാണ് പുതിയ നിയോഗം. ധര്‍മ്മാ പ്രൊഡക്ഷന്‍സിന് കീഴിലാണ് ധര്‍മ്മ കോര്‍ണര്‍ സ്‌റ്റോണ്‍ ഏജന്‍സിയെന്ന കമ്പനി. രണ്ട് പതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തന രംഗത്തും ചലച്ചിത്ര മേഖലയിലും അനുഭവ പരിചയമുള്ള രാജീവ് മസന്ദ് കോര്‍ണര്‍ സ്‌റ്റോണിനെ നയിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. റിലയന്‍സിന് കീഴിലുള്ള ന്യൂസ് 18 ഇംഗ്ലീഷ് ചാനലില്‍ നൗ ഷോയിംഗ് എന്ന ഫിലിം റിവ്യൂ ഷോ അവതാരകനായിരുന്നു രാജീവ് മസന്ദ്.

2020ല്‍ ധര്‍മ്മാ പ്രൊഡക്ഷന്‍സിന് പുറമേ ധര്‍മാടിക് എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ് ഫോം കരണ്‍ ജോഹര്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ടാലന്റ് മാനേജ്‌മെന്റ് രംഗത്തേക്ക് കരണ്‍ പ്രവേശിച്ചത്. ധര്‍മ്മാ പ്രൊഡക്ഷന്‍സിന്റെ 30 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമാണ് കരണ്‍ ജോഹര്‍.

ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ടറായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച രാജീവ് മസന്ദ് പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ്, സ്റ്റാര്‍ ന്യൂസ്, സിഎന്‍എന്‍ ഐബിഎന്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. സുഷാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ രാജീവ് മസന്ദിനെ മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT