POPULAR READ

എല്ലാരും വാങ്കെ, മഷ്‌റും ബിരിയാണിക്കൊപ്പം രാഹുല്‍ ഗാന്ധി വൈറലായപ്പോള്‍ ഒന്നര ദിവസം കൊണ്ട് ഏഴ് മില്യണ്‍ വ്യൂസ്

തമിഴ് സംഘത്തിന്റെ വില്ലേജ് കുക്കിങ് ചാനലിനൊപ്പം രാഹുൽ ​ഗാന്ധിയും കൂടിയപ്പോൾ ഒന്നര ദിവസം കൊണ്ട് വീഡിയോ സ്വന്തമാക്കിയത് ഏഴ് മില്യണ്‍ കാഴ്ച്ചക്കാരെ. വില്ലേജ് കുക്കിങ് ചാനൽ എന്ന പേരിലുളള പാചക യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ വീഡിയോയിൽ അപ്രതീക്ഷിതമാാണ് രാഹുൽ ​ഗാന്ധി എത്തിയത്. മഷ്റൂം ബിരിയാണിയാണ് രാഹുലിനായി ഷോ അവതാരകർ തയ്യാറാക്കിയത്. തമിഴ് മക്കൾക്കൊപ്പമുളള രാഹുലിന്റെ പാചക പരീക്ഷണവും, ഒരുമിച്ച് തറയിലിരുന്ന് ഭക്ഷണം കഴിക്കുന്നതുമെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. പതിവിലും വേ​ഗത്തിലാണ് ഏഴു മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലിന്റെ മഷ്‌റും ബിരിയാണി വീഡിയോ പ്രേക്ഷകരിലേയ്ക്ക് എത്തിയത്.

ഇതൊരു മഹത്തായ നിമിഷമാണെന്നും രാഹുൽ ഗാന്ധി നൽകിയ പ്രോത്സാഹനം ഞങ്ങൾക്കേറെ പ്രചോദനമാണെന്നും ചാനൽ അം​ഗങ്ങൾ പറയുന്നു. 'പരമ്പരാഗതവും ആരോഗ്യകരവുമായ ചേരുവകൾ ഉപയോഗിച്ച് ഞങ്ങൾ തയ്യാറാക്കിയ മഷ്റൂം ബിരിയാണിയാണ് വീഡിയോയില‍ുള്ളത്. ഞങ്ങളോടൊപ്പം ഭക്ഷണം കഴിച്ച് രാഹുൽ ഗാന്ധിയും. ജീവിതത്തിലെ ഈ അപൂർവ്വ നിമിഷം ഞങ്ങൾക്ക് ഒരിക്കലും മറക്കാനാകില്ല. ഈ അവസരം ഞങ്ങൾക്കു നേടിത്തന്ന രാഹുൽ സാറിന് നന്ദി ', വീഡിയോക്ക് ഒപ്പമുളള കുറിപ്പിൽ പറയുന്നു.

വീഡിയോയിൽ ബിരിയാണിക്കൊപ്പമുളള സാലഡ് തയ്യാറാക്കുന്നത് രാഹുൽ ആണ്. അതിനാവശ്യമായ ചേരുവകകൾ അദ്ദേ​ഹം തന്നെ തമിഴിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. വിദേശത്തെ പാചക പരിപാടികളിൽ പങ്കെടുക്കണമെന്നതാണ് തങ്ങളുടെ ആ​ഗ്രഹമെന്ന് ചാനൽ അവതാരകർ രാഹുലിനോട് പറഞ്ഞപ്പോൾ യുഎസിലെ തന്റെ സുഹൃത്ത് വഴി അവസരം ഒരുക്കിത്തരാമെന്ന് രാഹുൽ വാക്കു നൽകി. വിദേശത്ത് മാത്രമല്ല, മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലും നിങ്ങളുടെ പാചക ഷോ എത്തണമെന്ന് രാഹുൽ ചാനൽ അം​ഗങ്ങളോട് പറഞ്ഞു.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT