POPULAR READ

'ജൂതന്മാർ നമ്മുടെ ശത്രു, ജ്യൂസ് കുടിക്കരുത്'; വംശീയ വിദ്വേഷം വിളമ്പി മതപ്രഭാഷകൻ

ജ്യൂസ് ശരീരത്തിന് ഹാനികരമാണെന്നും കഴിക്കാന്‍ പാടില്ലെന്നുമുളള മതപ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നു. ജ്യൂസ് കൊണ്ടുവന്നത് നമ്മുടെ ശത്രുക്കളായ ജുതന്മാരാണെന്നും അതുകൊണ്ട് ജ്യൂസ് കുടിക്കരുതെന്നുമാണ് ഖാസിമി പ്രസംഗത്തില്‍ പറയുന്നത്.

മുക്കം ഖുറാന്‍ സ്റ്റഡി സെന്ററിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. പള്ളിപ്പടി ഓഡിറ്റോറിയം എടക്കരയില്‍ വെച്ച് നടന്ന പ്രസംഗത്തിനിടയിലെ ഒരു മിനിറ്റ് ദൈർഘ്യമുളള ഭാ​ഗമാണിത്. ഇകെ സുന്നി വിഭാഗം നേതാവും കൂടിയാണ് പ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി.

വീഡിയോയിൽ പറയുന്നത്:


'ജ്യൂസ് ശരീരത്തിന് ഹാനികരമാണ്. എന്തുകൊണ്ടെന്നാൽ പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കൂല. മാത്രമല്ല 'ജ്യൂസ്' എന്നൊരു വർ​ഗമില്ലേ, അവർ നമ്മുടെ ശത്രുക്കളല്ലേ, ജ്യൂസ് കൊണ്ടുവന്നത് ജൂതന്മാരാണ്. ജ്യൂസ് ലോകത്ത് പണ്ട് ഉണ്ടായിരുന്നില്ല. മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നത് 'ജ്യൂസ്' ആണ്. അതുകൊണ്ട് ജ്യൂസ് കഴിക്കാനേ പാടില്ല.'

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT