POPULAR READ

ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരള സമൂഹത്തോടുള്ള കഠിനാ പരാധമെന്ന് സക്കറിയ

കൊവിഡ് വ്യാപനത്തിനിടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സക്കറിയ. കൊവിഡ് കേസുകള്‍ നാലോ അഞ്ചോ അക്കങ്ങളിലേക്ക് ഉയരാന്‍ വഴി തുറക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സക്കറിയ വിമര്‍ശിക്കുന്നു. ഇത്തരമൊരു ആപത്ഘട്ടത്തില്‍ അനുവാദമുണ്ടെങ്കിലും മോസ്‌കുകള്‍ തുറക്കുന്നില്ല എന്ന സംസ്‌കാര സമ്പന്നവും പൊതുനന്മയില്‍ ഊന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികള്‍ക്കും ഇമാംമാര്‍ക്കും ഒരു സഹപൗരന്റെ അഭിവാദ്യങ്ങളെന്നും സക്കറിയ.

സക്കറിയയുടെ ഫേസ്ബുക്ക് കുറിപ്പ്

ദൈവനാമത്തിൽ

ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാ പരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയര്‍ന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങള്‍ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സര്‍ക്കാര്‍ ചെയ്തത്. ( 'ഒരു പക്ഷെ' - കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങള്‍ സംഭവിക്കേണ്ടത്.)

അങ്ങനെ സംഭവിച്ചാല്‍ ഈ നടപടി ദൈവത്തിന്റെ നാമത്തില്‍ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠൂരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങള്‍ തുറക്കുന്നതിലൂടെ രോഗ ബാധ വര്‍ധിക്കുകയും മരണങ്ങള്‍ കുതിച്ചുയരുകയും ചെയ്താല്‍ ആ രക്തത്തില്‍ നിന്ന് മതങ്ങള്‍ക്കും സര്‍ക്കാരിനും കൈ കഴുകി മാറാന്‍ കഴിയുമോ?

ഇത്തരമൊരു ആപത്ഘട്ടത്തില്‍ അനുവാദമുണ്ടെങ്കിലും മോസ്‌കുകള്‍ തുറക്കുന്നില്ല എന്ന സംസ്‌കാര സമ്പന്നവും പൊതുനന്മയില്‍ ഊന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികള്‍ക്കും ഇമാംമാര്‍ക്കും ഒരു സഹപൗരന്റെ അഭിവാദ്യങ്ങള്‍.

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT